അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടറിന് ഐ.എ.എസ്
അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടറിന് ഐ.എ.എസ് ലഭിച്ചു. നിലവില്‍ തൊഴില്‍ ഭവനില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് നടപ്പിലാക്കിയ ആവാസ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍, തൊഴില്‍ വകുപ്പിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ നോഡല്‍ ഓഫീസര്‍, ടോഡി ബോര്‍ഡ് സി.ഇ.ഒ., കണ്‍സ്ട്രക്ഷന്‍ ബോര്‍ഡ് സി.ഇ.ഒ എന്നീ നിലകളില്‍ ജോലി നോക്കി വരികയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 1990 ല്‍ തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറായി കുന്നംകുളത്ത് ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം, കൊല്ലം എ.എല്‍.ഒ., തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലാ ലേബര്‍ ഓഫീസര്‍, തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍, തിരുവനന്തപുരം ജോയിന്റ് ലേബര്‍ കമ്മീഷണര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വകുപ്പിന്റെ കമ്പ്യൂട്ടറൈസേഷന്‍, സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഇദ്ദേഹം അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് സി.ഇ.ഒ ആയും തൊഴില്‍ വകുപ്പിന്റെ വിവിധ ക്ഷേമ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഉഡുപ്പി ഹോട്ടല്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കോമ്പന്‍സേഷന്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പിന്റെ വേതന സുരക്ഷാ പദ്ധതി, മികവ് നിര്‍ണയിച്ച് സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്ന പദ്ധതി എന്നിവയ്ക്ക് ചുക്കാന്‍ പിടിച്ചു. മുത്തൂറ്റ് ബാങ്ക് ഉദ്യോഗസ്ഥ ടെല്‍മ അലക്‌സാണ്ടര്‍ ഭാര്യയും ഗവേഷണ വിദ്യാര്‍ത്ഥിയായ തോമി അലക്‌സാണ്ടര്‍ മകനും കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിനിയായ ആഷ്മി അലക്‌സാണ്ടര്‍ മകളുമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്