×

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച്‌ തല്ലിക്കൊന്ന കേസിലെ 16 പ്രതികളുടെയും ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതി തള്ളി. പ്രതികള്‍ മനുഷ്യത്വ രഹിതമായ കൊലപാതകമാണ് നടത്തിയതെന്നും സോഷ്യല്‍ മീഡിയയിലെ സദാചാര പൊലീസ് ചമയല്‍ അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രാഥമികാന്വേഷണത്തിലും വനം വകുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലും പ്രതികളുടെ പങ്ക് വ്യക്തമാണ്. മധു കള്ളനാണെന്ന പ്രതികളുടെ വാദം കോടതി തള്ളി. കള്ളനാണെങ്കില്‍ തന്നെയും സമൂഹ വിചാരണ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ പാവപ്പെട്ട ആദിവാസി കുടുംബത്തിന് നീതി നിഷേധിക്കപ്പെടുകയും ജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്ന വാദിഭാഗം വാദം കോടതി അംഗീകരിച്ചു.

ഇക്കഴിഞ്ഞ ഫെബ്രവരി 22ന് മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ഒരു സംഘം വനത്തില്‍ കയറി മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച്‌ മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top