അടുത്ത വേനല്‍ക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല എം.എം.മണി
തിരുവനന്തപുരം: അടുത്ത വേനല്‍ക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി പറഞ്ഞു. വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ കെ.എസ്.ഇ.ബിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മഴ ഇപ്രാവശ്യം ലഭിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 69 ശതമാനം വെള്ളമുണ്ട്. എന്നാല്‍ വേണ്ട വൈദ്യുതിയുടെ 30 ശതമാനം മാത്രമേ ഇതുകൊണ്ട് ഉല്‍പാദിക്കാനാകൂ. ബാക്കി വേണ്ട വൈദ്യുതി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്