അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യർ സിപിഎം സ്ഥാനാർത്ഥിയാകുമോ?
നടി മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്ഥിയാക്കാന് സി.പി.എമ്മില്‍ ആലോചന. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ധാരണയായതായാണ് വിവരം. ഏതു വിധവും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനമാണ് തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യരുടെ പ്രതിഛായ മുതലാക്കാനുള്ള നീക്കത്തിന് പിന്നില്‍. ഇതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ചകള്‍ പല തവണ നടന്നുകഴിഞ്ഞു എന്നാണ് സൂചന
ഇടതു സര്‍ക്കാറിന്‍റെ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസഡറായ മഞ്ജു വാര്യര്‍ അടുത്ത സമയത്തായി സര്ക്കാറിെന്റ പ്രവര്‍ത്തനത്തെ തുറന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു. എറണാകുളത്ത് പല പരിപാടികളിലും സജീവമാകാനും അവര്‍ ശ്രമിക്കുന്നുണ്ട്. പി. രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്സഭാ തെരെഞ്ഞടുപ്പില് അദ്ദേഹത്തെ സ്ഥാനാര്ഥിയാക്കാനുമാണ് നേരേത്ത ധാരണയുണ്ടായിരുന്നത്.
എന്നാല്‍, പുതിയ ധാരണ അനുസരിച്ച് രാജീവ് അടുത്ത മൂന്ന് വര്‍ഷവും സെക്രട്ടറിയായി തുടരും. വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്തന് സി.എന്‍. മോഹനനെ സംസ്ഥാന സെക്രേട്ടറിയറ്റില് ഉള്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്