×

അടി തെറ്റിയാൽ ആനയും വീഴും ;ഒടുവിൽ ശശി തരൂരിനും തെറ്റു പറ്റി ,ആഘോഷമാക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി: പുത്തന്‍ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ പഠിപ്പിച്ചുകൊടുത്ത് ഇന്ത്യന്‍ ട്വിറ്ററിലെ ‘ഇംഗ്ലീഷ് അധ്യാപകന്‍’ എന്നറിയപ്പെടുന്ന ശശി തരൂരിന് ഒടുവില്‍ പിഴച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ട്വീറ്റിലുണ്ടായ അക്ഷരത്തെറ്റാണ് അദ്ദേഹത്തിന് വിനയായത്.

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തെറ്റു പിണഞ്ഞത്.

, ‘Delighted to have 20,000 live viewers for my #FacebookLive at lunchtime on New Year’s Day! Those whom missed it can view it at leisure on https://www.facebook.com/ShashiTharoor/videos/10155485107363167/ … @facebook’ – എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്

 

എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ ട്വീറ്റിലെ വ്യാകരണ പിശക് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ നിറഞ്ഞത്. പിശക് ചൂണ്ടിക്കാണിച്ചവരില്‍ എഴുത്തുകാരനായ സുഹൈല്‍ സേത്തും ഉള്‍പ്പെടുന്നു.

Happy New Year. And those ‘who’ missed it or those ‘of’ whom.. https://twitter.com/shashitharoor/status/947732675153993728 . – എന്നാണ് തെറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് സുഹേല്‍ സേത്ത് പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറ്റുപിടിച്ചു. തൊട്ടുപിന്നാലെ തന്നെ താനൊരു പാഠം പഠിച്ചു എന്ന് പറഞ്ഞുകൊണ്ട് ശശി തരൂരിന്റെ മറുപടി ട്വീറ്റുമെത്തി.

 

തെറ്റ് തിരക്കില്‍ സംഭവിച്ചുപോയതാണെന്നും ”ട്വീറ്റ്’ ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്ബ് ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന പാഠം താന്‍ പഠിച്ചുവെന്നും അദ്ദേഹം കുറിച്ചു.

ശശിതരൂരിന്റെ കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങളൂടെ ചൂടറിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ ഫോളോവര്‍മാര്‍ സംഭവം ആഘോഷിക്കുകയും ചെയ്തു. പലരും കളിയാക്കിയപ്പോള്‍ ചിലര്‍ തെറ്റ് മനുഷ്യ സഹജമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തി.

കഴിഞ്ഞ വര്‍ഷം Farrago എന്ന തരൂരിന്റെ പദപ്രയോഗം ലോകത്തെ ശരിക്കും സ്തബ്ദരാക്കിയിരുന്നു. എന്താണ് ആ വാക്കെന്നന്വേഷിച്ച്‌ ആളുകള്‍ കുറേനാള്‍ നടന്നു.

‘Exasperating farrago of distortions, misrepresentations & outright lies being broadcast by an unprincipled showman masquerading as a journalist,’

തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തരൂര്‍ മറച്ചുവെക്കുന്നുവെന്ന ഒരു ടിവി ചാനലിന്റെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്. തുടര്‍ന്നും ഇത്തരത്തില്‍ കടുകട്ടി പ്രയോഗങ്ങള്‍ വന്നുകൊണ്ടേയിരുന്നു. ഒടുവിലാണ് ഇംഗ്ലീഷ് അധ്യാപകന് ഇംഗ്ലീഷ് വ്യാകരണം തന്നെ പണികൊടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top