×

അഗ്നി-രണ്ട് മിസൈല്‍ പരീക്ഷണം വിജയകരം

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി രണ്ട് വിജയകരമായി പരീക്ഷിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന മിസൈല്‍, ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ (വീലര്‍ ദ്വീപ്) മൊബൈല്‍ ഇന്‍റട്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് വിക്ഷേപിച്ചത്.

2000 കിലോമീറ്ററിലധികം ദൂപരിധിയുള്ള മിസൈലാണ് അഗ്നി രണ്ട്, കരസനേയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന് വേണ്ടിയാണ് പരീക്ഷിച്ചത്. ഫെബ്രുവരി ആറിനും സമാനരീതില്‍ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഒാര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആണ് അഗ്നി-2 വികസിപ്പിച്ചത്.

അഗ്നി-1 (700 കിലോമീറ്റര്‍), അഗ്നി-2 (2000 കിലോമീറ്റര്‍), അഗ്നി-3 (2500 കിലോമീറ്റര്‍), അഗ്നി-4 (2500 കിലോമീറ്റര്‍ മുതല്‍ 3500 കിലോമീറ്റര്‍ വരെ), അഗ്നി-5 (5000 മുതല്‍ 5500 കിലോമീറ്റര്‍ വരെ) എന്നീ അഗ്നി പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.

അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയാണ് ബാലിസ്റ്റിസ് മിസൈലുള്ള മറ്റ് രാജ്യങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top