×

2ജി സ്പെക്‌ട്രം; കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു – സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്നി

ന്യൂദല്‍ഹി: 2ജി സ്പെക്‌ട്രം കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ദല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.

ഒറ്റവരി വിധി പ്രസ്താവമാണ് കോടതി നടത്തിയത്. ഡിഎംകെ നേതാക്കളായ എ രാജയും, കനിമൊഴിയും ടെലികോം കമ്ബനികളും ഉള്‍പ്പെട്ട കേസിലാണ് വിധി. എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷിച്ച ഒരു കേസിലും സിബിഐ അന്വേഷിച്ച രണ്ടു കേസിലുമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്നി വിധി പ്രസ്താവിച്ചത്. നേരത്തെ വിധിപ്രസ്താവനയുടെ തീയതി അറിയിക്കുന്നത് ഒരു തവണ കോടതി നീട്ടിവച്ചിരുന്നു.

നവംബര്‍ ഏഴിന് വിധി പ്രസ്താവിക്കുന്ന തീയതി അറിയിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. അന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഡിസംബര്‍ അഞ്ചിന് വിധി പ്രസ്താവന തീയതി അറിയിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. വിധിപ്രഖ്യാപനം തയാറാക്കുന്നത് പൂര്‍ണമായിട്ടില്ലെന്നും മൂന്നാഴ്ച കൂടി ഇതിന് ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധിപ്രഖ്യാപന തീയതി അറിയിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റിയത്. തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേസിലെ വിധി ഈ മാസം 21 ന് പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top