ശശികലയ്ക്ക് തിരിച്ചടി: രണ്ടില ചിഹ്നം ഒ.പി.എസ്- ഇ.പി.എസ് പക്ഷത്തിന്
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ജയിലിലായ എഐഎഡിഎം കെ നേതാവ് ശശികലയ്ക്ക് വീണ്ടും തിരിച്ചടി.
ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസാമിയും നയിക്കുന്ന എ ഐ എ ഡി എം കെയുടെ ഒ പി എസ്- ഇ പി എസ് പക്ഷത്തിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചു. അണ്ണാ ഡി എം കെ എന്ന പേരും ഒ പി എസ്- ഇ പി എസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
രണ്ടില ചിഹ്നം അനുവദിക്കണമെന്ന ശശികല പക്ഷത്തെ ടി ടി വി ദിനകരന്റെ ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാരത്തര്‍ക്കങ്ങളാണ് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചത്.
പിളര്‍പ്പിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ പാര്‍ട്ടി ചിഹ്നം മരവിപ്പിച്ചത്. യഥാര്‍ഥ എ ഐ എ ഡി എം കെ തങ്ങളാണെന്നാണ് ഒ പി എസ്- ഇ പി എസ് വിഭാഗം അവകാശപ്പെടുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്