ബിജെപിക്ക് ഗുജറാത്തില്‍ 10 സീറ്റ് നഷ്‌ടമാകും; ഹിമാചലില്‍ 41 സീറ്റ് നേടി ഭരണമുറപ്പാക്കും
ന്യൂഡെല്‍ഹി : ഗുജറാത്തില്‍ ബിജെപിക്ക് 10 സീറ്റ് നഷ്‌ടപ്പെടുമെന്ന് സര്‍വ്വേ ഫലങ്ങള്‍. നേരത്തെ 115 സീറ്റുണ്ടായിരുന്നത് 95-105 സീറ്റ് എന്ന നിലയില്‍ മാത്രമേ ബിജെപിക്ക് ലഭിക്കുവെന്നാണ് മുഴുവന്‍ സര്‍വ്വേ ഫലങ്ങളും പറയുന്നത്. ഗുജറാത്തും ഹിമാചല്‍പ്രദേശും ബിജെപി.ക്കൊപ്പം നില്‍ക്കുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഒന്നടങ്കം പറയുന്നു. ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ വ്യാഴാഴ്ച പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിച്ചത് ബിജെപി.യുടെ വ്യക്തമായ ഭൂരിപക്ഷമാണ്. ഹിമാചലില്‍ ബിജെപി. ഭരണം തിരിച്ചുപിടിക്കുമെന്ന് ഫലങ്ങള്‍ പറയുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ 92 സീറ്റ് മാത്രമാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. എന്നാല്‍, നൂറിലധികം സീറ്റ് ബിജെപി. നേടുമെന്ന് ഫലങ്ങള്‍ പ്രവചിക്കുന്നു.
2012-ല്‍ ബിജെപി. 115 സീറ്റുകള്‍ നേടിയപ്പോള്‍, കോണ്‍ഗ്രസ് 61 സീറ്റാണ് നേടിയത്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന 68 സീറ്റുള്ള ഹിമാചലിലും ബിജെപി. ആധികാരികവിജയം നേടുമെന്ന് ഫലങ്ങള്‍ പറയുന്നു. ഇരുസംസ്ഥാനങ്ങളിലെയും ഫലം തിങ്കളാഴ്ച പുറത്തുവരും. ഇതോടെ ചിത്രം വ്യക്തമാകും. പക്ഷേ ബിജെപി ക്യാമ്ബിലെ ആത്മവിശ്വാസം ജയം ഉറപ്പിച്ചതിന്റെ സൂചനകളാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്