×

നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിനല്‍കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി.

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിനല്‍കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. പഴയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളിലും കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹര്‍ജി നല്‍കിയത്.

ശരിയായ പരിശോധനകള്‍ക്ക് ശേഷമാണ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. തകരാറുള്ള യന്ത്രങ്ങള്‍ മാറ്റിക്കഴിഞ്ഞതാണെന്നും ജസ്റ്റിസുമാരായ അഖില്‍ ഖുറേഷി, ഏ.വൈ.കോഗ്ജെ എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം പരാതികള്‍ നല്‍കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ഗുജറാത്ത് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സമര്‍പ്പിച്ച ഹര്‍ജിയിലും ഹൈക്കോടതി വാദം കേട്ടു. പണമിടപാടുകള്‍ നിരീക്ഷണവിധേയമാക്കിക്കൊണ്ടുള്ള കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. നിരീക്ഷണസംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപാരവ്യവസായ ഇടപാടുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു വാദം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top