ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ ‘പപ്പു’ പരാമര്‍ശം നീക്കണമെന്ന് ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യങ്ങളില്‍ നിന്ന് പപ്പു എന്ന പരാമര്‍ശം ഒഴിവാക്കണമെന്ന് ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതിന് ‘പപ്പു’ എന്ന വാക്കാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇത് അപകീര്‍ത്തികരമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
ഒക്ടോബര്‍ 31ന് കിരാന എന്ന് പേരിട്ടിരുന്ന തെരഞ്ഞെടുപ്പ് പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് ബിജെപി കമ്മീഷന്റെ മീഡിയ കമ്മിറ്റിക്ക് അയച്ചിരുന്നു. പലചരക്ക് കടയിലെത്തുന്ന ആളെ പപ്പു ഭായ് വന്നെന്ന് പറഞ്ഞ് സംസാരിക്കുന്നതാണ് സ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. ഇത് മാറ്റാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.
പരസ്യം ആരെയും ഉദ്ദേശിച്ചല്ലെന്നു ബിജെപി മീഡിയ കമ്മിറ്റിയെ അറിയിച്ചിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ അവര്‍ തയാറായില്ല. അതിനാല്‍ പരാമര്‍ശം നീക്കി പുതിയ സ്‌ക്രിപ്റ്റ് സമര്‍പ്പിക്കുമെന്ന് ബിജെപി അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്