×

എല്ലാ പ്രവര്‍ത്തകരുടെ മുന്നിലും തല കുനിക്കുകയാണ്:’ മോദി- കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും ഊര്‍ജ്ജമാകും : അമിത്‌ ഷാ

ന്യൂഡല്‍ഹി:ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയും കീഴ്പ്പെടുത്തിയിരിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ ഇത് യുഗപ്പിറവിയെന്നും ത്രിപുരയില്‍ ബിജെപി നേടിയത് ചരിത്രപരവും തത്വശാസ്ത്രപരവുമായ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ അക്രമശക്തികള്‍ക്കും ഭീഷണികള്‍ക്കും മേല്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. സംസ്ഥാന അര്‍ഹിക്കുന്നതരത്തിലുള്ള മഹത്തായ ഭരണം കാഴ്ച വെക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

പൂജ്യത്തില്‍ നിന്നു കൊണ്ട് 42 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തിയതിന് പിന്നില്‍ വികസന അജണ്ടയും പാര്‍ട്ടിയുടെ സംഘടനാ ശക്തിയുമാണ്.

ത്രിപുര, മേഘാലയ. നാഗാലന്‍ഡ് എന്നിവിടങ്ങളില്‍ ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരുടെ മുന്നിലും തല കുനിക്കുകയാണ്, മികച്ച ഭരണത്തേയും കിഴക്കിനെ നോക്കി പ്രവര്‍ത്തിക്കൂ എന്ന നയത്തേയും അംഗീകരിച്ച എല്ലാ ജനങ്ങള്‍ക്കും ഒപ്പം തന്നെ ബിജെപിക്കൊപ്പം നിന്ന സഖ്യകക്ഷികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ജനങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ത്രിപുരയും നാഗാലാന്റും മേഘാലയയും ഇതാ ശബ്ദിച്ചിരിക്കുന്നു!. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ അകമഴിഞ്ഞ്‌ പിന്തുണച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന സഖ്യകക്ഷികള്‍ക്കും എന്റെ നന്ദി. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കടമയില്‍ അടിയുറച്ച്‌ തന്നെ മുന്നോട്ട്‌ പോകും -മോദി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top