ശിരോവസ്ത്രം ധരിക്കാൻ വയ്യ- സൗമ്യ സ്വാമിനാഥന്‍; മതപരമായ നിബന്ധനകള്‍ വനിതാ ചെസ് താരം പിന്മാറി
പൂനെ: ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് ഏഷ്യന്‍ ടീം ചെസ് ചാംപ്യന്‍ഷിപ്പ്. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് ആതിഥേയ രാജ്യമായ ഇറാന്‍ നിബന്ധന വച്ചിരുന്നു. തങ്ങള്‍ ഇസ്ലാം രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ നിബന്ധന വച്ചത്.
എന്നാൽ നിര്‍ബന്ധിതമായി ശിരോവസ്ത്രം ധരിക്കില്ലെന്ന് സൗമ്യ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. ” വ്യക്തിപരമായ സ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും ലംഘിക്കുന്ന ഉത്തരവ് അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ നിന്ന് പിന്‍മാറാതെ മറ്റ് പോംവഴിയില്ല. കളിക്കാരുടെ അവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തത് ഖേദകരമാണ്. ദേശീയ ടീമിന്റെ യൂണിഫോം ധരിച്ച് മത്സരിക്കണമെന്നാണ് നിയമം. അതില്‍ മതപരമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല”സൗമ്യ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്