സിനിമയില്‍ മാത്രമല്ല, പാര്‍ലമെന്റിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് രേണുക ചൗധരി
സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റില്‍ അടക്കം എല്ലായിടത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. പാര്‍ലമെന്റോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തൊഴിലിടങ്ങളോ ഇതില്‍ നിന്നും മുക്തമാണെന്ന് ആരും ധരിക്കരുത്. എല്ലായിടത്തും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ട്. ഇതിനെതിരേ മി ടു മുദ്രാവാക്യവുമായി ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമായെന്നും രേണുക ചൗധരി പറഞ്ഞു.
കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് പ്രമുഖ നൃത്ത സംവിധായകന്‍ സരോജ് ഖാന്റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയായാണ് രേണുക ചൗധരി ഇക്കാര്യം പറഞ്ഞത്. കാസ്റ്റിംഗ് കൗച്ച് ചൂഷണമല്ലെന്നും മറിച്ച് പെണ്‍കുട്ടികള്‍ക്ക് വരുമാനം നല്‍കലുമാണെന്നാണ് തെലുങ്ക് സിനിമയില്‍ കത്തിപ്പടര്‍ന്ന കാസ്റ്റിംഗ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സരോജ് ഖാന്‍ പറഞ്ഞത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്