കണ്ണന്താനവുമായി ഇടഞ്ഞു, പ്രശാന്ത് സംസ്ഥാന സര്‍വീസിലേക്ക് മടങ്ങുന്നു
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ പ്രശാന്ത് നായര്‍ സംസ്ഥാന സര്‍വീസിലേക്ക് തന്നെ മടങ്ങിയേക്കും. പദവിയില്‍ ഒരു വര്‍ഷം പോലും തികയ്ക്കുന്നതിന് മുന്‍പാണ് സ്ഥാനമാറ്റം ഉണ്ടാകുന്നത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിയമനം.
പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് കണ്ണന്താനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കി. 2017 നവംബര്‍ 28നായിരുന്നു കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായിരിക്കെ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്.
പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നതിന് എതിരെ ആ സമയം ബിജെപി സംസ്ഥാന ഘടകവും എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കണ്ണന്താനത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിതനായതിന് ശേഷവും സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകളുമായി പ്രശാന്ത് നായര്‍ എത്തിയിരുന്നു. സ്വകാര്യ ചാനലിന്റെ ന്യൂസ് മേക്കര്‍ 2017 വോട്ടെടുപ്പില്‍ എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ എന്ന ഫേസ്ബുക്ക് പോസ്‌റ്റോടെയായിരുന്നു കളക്ടര്‍ ബ്രോ എത്തിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്