×

ജോസ് കെ മാണിക്ക് അപമാനങ്ങളുടെ പ്രവാഹം; ഒരു പരവതാനി പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ പ്രതിഷേധത്തിലാണ്. സീറ്റ് നിര്‍ണയത്തെ പരസ്യമായി പരിഹസിച്ച്‌ കെഎസ് ശബരീനാഥന്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുന്നു.

‘ പച്ച പരവതാനിയുള്ള ലോകസഭയില്‍ നിന്നും അല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്ബോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പരിഹാസരൂപേണ കുറിച്ചു’

കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കുന്നതിലുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്. യുവ എംഎല്‍എമാരായ വിടി ബലറാം, ഷാഫി പറമ്ബില്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശബരീനാഥിന്റെ പോസ്റ്റ്.

ഇതിനുപുറമെ, ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top