കോഴി വില കുറയണമെങ്കില്‍ കേരളം കോഴി വളര്‍ത്തണം: തോമസ് ഐസക്
മാരാരിക്കുളം: കോഴി വില 87 രൂപയാക്കണമെന്ന് ചാനലില്‍ ഇരുന്നു പറയാനേ പറ്റൂവെന്ന് ധനമന്ത്രി തോമസ് ഐസക്. തമിഴ്നാട്ടുകാരാണ് കേരളത്തില്‍ വില്‍ക്കുന്ന കോഴിയുടെ വില നിശ്ചയിക്കുന്നത്. അതു മാറണമെങ്കില്‍ സ്വന്തമായി കോഴി വളര്‍ത്തി 87 രൂപ നിശ്ചയിച്ച് വില്‍ക്കണമെന്ന് തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ധനസഹായ വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോഴിയുടെ നികുതി കുറച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്കു കിട്ടണമെങ്കില്‍ നമ്മള് കോഴി ഉത്പാദിപ്പിക്കണം. കുടുംബശ്രീ സംരംഭമായ കേരള ചിക്കന്‍ ഉടന്‍ വിപണിയിലിറങ്ങുമെന്ന് ധനമന്ത്രി അറിയിച്ചു. . ഗുണമേന്മയുള്ള ചിക്കന്‍ വില കുറച്ച് വില്‍ക്കുമ്ബോള്‍ തമിഴ്നാടന്‍ ചിക്കന്റെ വിലയും കുറയുമെന്ന് മന്ത്രി പറഞ്ഞു.
ഗുണമേന്മയുള്ളതും സുരക്ഷിതവും ന്യായവിലയ്ക്ക് ലഭിക്കുന്നതുമായ കേരള ചിക്കന്‍ ഉല്പാദിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യ മിടുന്നത്. സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനായി ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യഘട്ടമായി 22 പേര്‍ക്ക് ഒരുലക്ഷം രൂപ വീതം സബ്സിഡി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്