സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആവശ്യക്കാര്‍ കൂടി; നിയമസഭാ വെബ്സൈറ്റ് ഹാങ്ങായി
കൊച്ചി > രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ അഴിതി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വരാനുള്ള ആകാംക്ഷയിലായിരുന്നു മലയാളികള്‍. റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്ന സമയം നിയമസഭാ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്തതിനു പിന്നാലെ സഭാ വെബ്സൈറ്റ് ഹാങ്ങായി. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരുന്നത്.
ഫയലുകള്‍ അപ്ലോഡ് ചെയ്തതോടെ സൈറ്റ് ഏറെ നേരം നിശ്ചലമായിരുന്നു. സൈറ്റിലേക്കുള്ള ആളുകളുടെ വരവ് വര്‍ധിച്ചതാണ് കാരണം.
ഇംഗ്ലീഷിലുള്ള നാല് ഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് കുറച്ചു സമയത്തിനു ശേഷമാണ് മലയാളം പരിഭാഷ പ്രസിദ്ധീകരിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്