സോളാര്‍ കേസ്: സര്‍ക്കാരിനെ വെട്ടിലാക്കിയത് ഉദ്യോഗസ്ഥരുടെ നിലപാട്
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമീഷന് റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനുള്ള തീരുമാനത്തിെന്റ മുന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തിയതാണ് സര്‍ക്കാറിനെ വെട്ടിലാക്കിയതെന്നറിയുന്നു. ബലാത്സംഗക്കുറ്റം ചുമത്തി കേസ് അന്വേഷിക്കുേമ്ബാള് വാദി സ്ഥാനത്ത് ആരു വരണം എന്നതായിരുന്നു പ്രധാന പ്രശ്നം. ഇൗ സംഭവത്തില്‍ സരിത നായരുടെ പരാതിയില്ലാത്തതിനാല്‍ ഇരക്കു വേണ്ടി സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് ചീഫ്സെക്രട്ടറിയോ ആഭ്യന്തര സെക്രട്ടറിയോ വാദിയായി നിലകൊള്ളണമായിരുന്നു. എന്നാല്‍ ഇരുവരും ഇതിന് തയാറാകാത്തതാണ് സര്‍ക്കാറിനെ വെട്ടിലാക്കിയതെന്നാണ് വിവരം.
സര്‍വിസില്‍നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ള ചീഫ് സെക്രട്ടറി ‘പുലിവാല്’ പിടിക്കാന്‍ തയാറല്ലത്രേ. മുമ്ബ് പല ചീഫ്സെക്രട്ടറിമാരും സര്‍ക്കാറിനുവേണ്ടി ഹാജരായി കോടതിയുടെ വിമര്‍ശനത്തിന് പാത്രമായതും അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഏറ്റവുമൊടുവില്‍ ടി.പി. സെന്‍കുമാറിെന്റ ഡി.ജി.പി നിയമന കേസില്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ കോടതിയില്‍ മാപ്പപേക്ഷിക്കുകയും പിഴ ഒടുക്കുകയും ചെയ്ത സംഭവവുമുണ്ടായി. ഇത് തന്നെയാകാം ആഭ്യന്തരസെക്രട്ടറിയെയും പിന്തിരിപ്പിച്ചത്.
ആ സാഹചര്യം നിലനില്‍ക്കെയാണ് കഴിഞ്ഞദിവസം സരിത തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ലൈംഗികമായി ഉപയോഗിെച്ചന്ന നിലയിലുള്ള പരാതി മുഖ്യമന്ത്രിക്ക് നല്കിയതും അദ്ദേഹം ആ കത്ത് ഡി.ജി.പിക്ക് കൈമാറിയതും. സരിതയെകൊണ്ട് പരാതി വാങ്ങിയതാണെന്ന ആക്ഷേപവും പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു.
തന്നെ പീഡിപ്പിച്ചുവെന്നതുള്പ്പെടെ കാരണം ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്കു മുമ്ബ് സരിത മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അതിനാല്‍ പുതിയ കേസെടുക്കുന്നതിലെ സാധുതയും ചോദ്യം ചെയ്യപ്പെടുകയാണ്.
ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷന്, അഡ്വക്കറ്റ് ജനറല്‍ എന്നിവരില്‍നിന്ന് നിയമോപദേശം തേടിയ ശേഷമാണ് സോളാര്‍ കമീഷന് നിഗമനത്തിെന്റ അടിസ്ഥാനത്തില്‍ നടപടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇൗ വിഷയത്തില്‍ വീണ്ടും നിയമോപേദശം തേടാനുള്ള തീരുമാനത്തില്‍ മന്ത്രിസഭയിലും ഭിന്നാഭിപ്രായമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്