സോളാര്‍ കമീഷന്: ‘സ്വയം കുഴിച്ച കുഴി’യെന്ന് പരിതപിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമീഷന് നിയമനത്തിലെ പാളിച്ചയും റിപ്പോര്‍ട്ട് വാങ്ങാനുണ്ടായതിലെ കാലതാമസവുമാണ് ഇന്നത്തെ ‘ദുര്‍ഗതിക്ക്’ കാരണമെന്ന് പരിതപിച്ച് കോണ്‍ഗ്രസ്. ശനിയാഴ്ചയിലെ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി യോഗം ചേരുന്നതിന് മുമ്ബുതന്നെ എ-ഐ ഗ്രൂപ് നേതാക്കളുമായി എം.എം.ഹസന് ആശയവിനിമയം നടത്തി വിമര്‍ശനം ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. റിപ്പോര്‍ട്ട് നിയമസഭയില്‍ െവച്ചശേഷം വിശദമായ ചര്‍ച്ചയാകാമെന്ന ധാരണയിലാണ് അവിടെ എത്തിയത്. എന്നാല്‍, സുധീരന് ഉള്‍പ്പെടെയുള്ളവര്‍ ഇത് അംഗീകരിച്ചില്ല. ഉമ്മന്‍ ചാണ്ടിയാകെട്ട, മറുപടി നല്‍കിയില്ല. റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലുള്ള കേസുകള്‍ നിലനില്‍ക്കില്ലെന്ന് മാത്രം വ്യക്തമാക്കി. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നിയമനടപടികള്‍ കൈക്കൊള്ളാമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. എന്നാല്‍, പ്രചാരണ പരിപാടികള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനായില്ല.
രാഷ്ട്രീയപരമായി ഇൗ വിഷയത്തെ കൈകാര്യം ചെയ്യുന്നതില്‍ വി.എം. സുധീരന് തെന്റ വിയോജിപ്പ് പ്രകടിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഒാഫിസിന് തെറ്റുപറ്റിയെന്നും പല തട്ടിപ്പുകേസിലും പ്രതിയായ ഒരു വ്യക്തിക്ക് എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറിയിറങ്ങാനായിയെന്നും സുധീരന് ചോദിച്ചു. എല്ലാ കുഴപ്പങ്ങളും വരുത്തിയിട്ട് രാഷ്ട്രീയമായി നേരിട്ടാല്‍ അതൊന്നും ജനം വിശ്വസിക്കില്ല. നിയമപരമായി പ്രശ്നത്തെ നേരിടണം. ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയെ ഒട്ടും വിശ്വാസമില്ല. അതുകൊണ്ടുതന്നെ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും സുധീരന് പറഞ്ഞു. കമീഷനെ നിയമിക്കുന്നതിന് കൂടിയാലോചിച്ചില്ല, മുഖ്യമന്ത്രിയുടെ ഒാഫിസ് മാത്രമേ അറിഞ്ഞുള്ളൂ എന്നിങ്ങനെ വി.ഡി. സതീശന്, കെ. മുരളീധരന്, ടി.എന്‍. പ്രതാപന്, കെ. മുരളീധരന് എന്നിവര്‍ കുറ്റപ്പെടുത്തി.
വ്യക്തികള്‍ ചെയ്യുന്ന തെറ്റുകള്‍ ഒരുകാലത്തും പാര്‍ട്ടി പൂര്‍ണമായി ഏറ്റെടുത്തിട്ടില്ലെന്നും പാമോലിന്‍, ചാരക്കേസുകള്‍ വന്നപ്പോള്‍ കെ. കരുണാകരനെപ്പോലും രാഷ്ട്രീയമായി സംരക്ഷിച്ചിെല്ലന്ന് മറക്കരുതെന്നും പി.സി. ചാക്കോ ഓര്‍മിപ്പിച്ചു. നിയമപരമായി നേരിടാമെന്ന് തീരുമാനിച്ചാല്‍, കേസ് തീരുേമ്ബാേഴക്കും പാര്‍ട്ടിയുണ്ടാകില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഒരുകൂട്ടം നേതാക്കളെ തേജോവധം ചെയ്യാന്‍ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടാണ് എം.ഐ. ഷാനവാസ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ പകപോക്കലാണ് മുഖ്യമന്ത്രി നടത്തുന്നത്. അതിനാല്‍ രാഷ്ട്രീയമായിതന്നെ നേരിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒടുവില്‍ എല്ലാവരും ഷാനവാസിെന്റ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്