×

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും കെ പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രസ്താവിച്ചു.

റവന്യൂ മന്ത്രിയുടെ തീരുമാനത്തില്‍ തനിക്ക് പൂര്‍ണ യോജിപ്പാണുള്ളത്. ഭൂമി വിഷയത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുമിച്ച്‌ മുന്നേറണം. പാവപ്പെട്ടവര്‍ക്കായി ഒരുമിച്ച്‌ പൊരുതാന്‍ കേരളം അനുവദിക്കട്ടെയെന്നാണ് ആഗ്രഹം. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോന്‍. അച്യുതമേനോന്‍ കാലഘട്ടം കേരളത്തിന്റെ സുവര്‍ണ കാലമായിരുന്നുവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

ഭൂപരിഷ്കരണത്തിന്റെ കാലിക പ്രസക്തി എന്ന സെമിനാറില്‍ പങ്കെടുത്ത് പ്രസംഗിക്കവെ സിപിഐ അസി സെക്രട്ടറി പ്രകാശ് ബാബുവിന്‍െ്റ സാന്നിധ്യത്തിലായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശങ്ങള്‍. റവന്യൂവകുപ്പിനെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച തിരുവഞ്ചൂര്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ കൈക്കൊള്ളുന്ന നടപടികള്‍ പ്രശംസനീയമാണെന്ന് തുറന്നു പറഞ്ഞു. എന്നാല്‍ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥര്‍ ഇതിന് തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുകയാണ്.

കൊട്ടക്കാമ്ബൂര്‍ -നീലക്കുറിഞ്ഞി ഉദ്യാന വിഷയങ്ങളില്‍ ചില സമ്മര്‍ദരാഷ്ട്രീയക്കാര്‍ ഭൂമിയുടെ ഉടമസ്ഥരാകാന്‍ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ആദിവാസി ഭൂമി പിതൃസ്വത്തെന്ന് വാദിക്കുന്നവര്‍ നിയമസഭയുടെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നായിരുന്നു മുന്‍ റവന്യൂമന്ത്രിയുടെ നിലപാട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top