സിപിഎമ്മിന്റെ പോസ്റ്ററില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും,

കട്ടപ്പന: സിപിഎമ്മിന്റെ പോസ്റ്ററില്‍ ഇടംപിടിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളക്സില്‍ പതിപ്പിച്ച ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ചിത്രമാണ് വിവാദത്തിനിടയാക്കിയത്.
നെടുങ്കണ്ടം ടൗണ്‍, താന്നിമൂട് എന്നിവിടങ്ങളിലാണ് ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ക്രൂരനായ സ്വേച്ഛാധിപതിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ സമ്മേളന പ്രചരണാര്‍ഥം സ്ഥാപിച്ചിരിക്കുന്നത്. ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പലസ്ഥലത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും കിം ജോങ് ഉന്നിന്റെ ചിത്രമാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്.
സ്വന്തം കുടുംബാംഗങ്ങളെപോലും ക്രൂരമായി കൊലചെയ്തയാളുടെ ചിത്രം സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സമ്മേളന പ്രതിനിധികള്‍ക്കിടയിലും കടുത്ത അമര്‍ഷത്തിനു കാരണമായിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്