മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് സമാപനം; സമാപന സമ്മേളനത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍
വേങ്ങര: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം. പതിനായിരങ്ങളാണ് പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. പുനരൈക്യത്തിന്റെ കരുത്തു വിളിച്ചോതി, നവോത്ഥാന സംരംഭങ്ങള്‍ക്ക് കര്‍മപദ്ധതി പ്രഖ്യാപിച്ചാണ് സമ്മേളനം സമാപിച്ചത്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ ആധ്യക്ഷ്യം വഹിച്ചു.
അസഹിഷ്ണുതയ്ക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മതം ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന കാലഘട്ടമാണിത്. മതത്തിന്റെ യഥാര്‍ഥ കാഴ്ചപ്പാട് സമൂഹത്തെ അറിയിക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, സി.മുഹ്സിന്‍ എംഎല്‍എ, വ്യവസായി എം.എ.യൂസഫലി, കെഎന്‍എം ജനറല്‍ സെക്രട്ടറി പി.പി.ഉണ്ണീന്‍കുട്ടി മൗലവി, എ.പി.അബുസ്സുബ്ഹാന്‍ മുഹ്യുദ്ദീന്‍, പി.കെ.അഹമ്മദ്, എം.മുഹമ്മദ് മദനി, എം.അബ്ദുറഹ്മാന്‍ സലഫി എന്നിവര്‍ പ്രസംഗിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്