×

മാണിയെ കൂട്ടാന്‍ കുഞ്ഞാലിക്കുട്ടി പാലയിലെ വീട്ടിലെത്തി ചര്‍ച്ച;


ചെങ്ങന്നൂര്‍ ഇലക്ഷന്‌ മെയ്‌ മാസത്തിലുണ്ടാവും
തിരുവനന്തുപുരം : ബാര്‍കേസില്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്താന്‍ വേണ്ട തെളിവുകള്‍ ഇല്ലെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്‌ പിന്നാലെ യുഡിഎഫ്‌ വിട്ട കേരള കോണ്‍ഗ്രസ്‌ (എം) നെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചു. ജോസഫ്‌ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ്‌ ഈ നീക്കത്തിന്‌ ആദ്യ ചുവടുകള്‍ വച്ചിരിക്കുന്നത്‌. മാണിയുടെ പാലായിലെ വീട്ടിലെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്‌ അറിയിന്നു. ചര്‍ച്ചയില്‍ ജോസഫ്‌ ഗ്രൂപ്പ്‌ എംഎല്‍എമാരും പങ്കെടുക്കും. ഇതിനായി പുതിയ ഫോര്‍മുലയുണ്ടാക്കിയാണ്‌ ജോസഫ്‌ ഗ്രൂപ്പ്‌ മുന്നണി പ്രവേശനത്തിന്‌ നീക്കമാരംഭിച്ചിരിക്കുന്നത്‌. ജോസ്‌ കെ മാണിയുടെ വിജയമാണ്‌ യുഡിഎപിലേക്കുള്ള മാണിയുടെ മുന്നിലെ പ്രധാന തടസ്സമായി നിലനില്‍ക്കുന്നത്‌. ഇതിനായി കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിന്‌ പകരമായി വയനാട്‌ വാങ്ങിയെടുത്ത്‌ ഇവിടുന്ന്‌ ജോസ്‌ മോനെ ലോക്‌സഭയിലെത്തിക്കാമെന്ന വാഗ്‌ദാനമാണ്‌ മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. ജോസ്‌ കെ മാണി കോട്ടയത്ത്‌ യുഡിഎഫില്‍ നിന്നാല്‍ കോണ്‍ഗ്രസ്‌ കാലുവാരി തോല്‍പ്പിക്കുമെന്ന ഉള്‍ഭയം മാണിക്കും ജോസിനുമുണ്ട്‌. മെയ്‌ മാസത്തില്‍ നടക്കുന്ന ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ മാണി ഗ്രൂപ്പ്‌ രണ്ടിലൊന്ന്‌ തീരുമാനിക്കും. ബാക്കിയുള്ള മൂന്ന്‌ വര്‍ഷത്തെ എല്‍ഡിഎഫ്‌ ഭരണത്തില്‍േ സോളാറിലോ ബാറിലോ സിപിഎം ശത്രുതാപരമായി നീങ്ങുമോയെന്ന ഭയവും ജോസ്‌ കെ മാണിയെ യുഡിഎഫിലേക്ക്‌ പോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകിക്കുന്നു. കുഞ്ഞാലിക്കുട്ടിക്കും വേങ്ങരയിലും ലീഗിന്‌ നല്‍കിയ പിന്തുണ ചെങ്ങന്നൂരില്‍ കൈപ്പത്തി സ്ഥാനാര്‍ത്ഥിക്ക്‌ മാണിഗ്രൂപ്പ്‌ നല്‍കുമോയെന്നതും ചര്‍ച്ചായിയിട്ടുണ്ട്‌. രണ്ട്‌ വര്‍ഷം പൂര്‍ത്തിയാകുന്ന പിണറായി സര്‍ക്കാരിന്‌ ചെങ്ങന്നൂരിലെ വിജയം അത്യാവശ്യമാണ്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top