ബിജെപിയുടെ ജനരക്ഷാ യാത്ര കേരള വിരുദ്ധ യാത്രയായി മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍
കാസര്‍ഗോഡ്: ബിജെപിയുടെ ജനരക്ഷാ യാത്ര കേരള വിരുദ്ധ യാത്രയായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍ഗോഡ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷന്‍ കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാത്തതുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം കോടിയേരി പറഞ്ഞത്. യുഡിഎഫ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും ദുര്‍ബലമായി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കോണ്‍ഗ്രസ്സ് നേതൃത്വം പരിഭ്രാന്തരായിക്കഴിഞ്ഞു. യാതൊരു തരത്തിലുള്ള ഐക്യവും കാണാനില്ല. ഐക്യമില്ലാ എന്നതിന് തെളിവാണ് വിഎം സുധീരന്‍ പരസ്യമായി രംഗത്ത് വന്നത്. കോടിയേരി പറഞ്ഞു.സോളാര്‍ കേസില്‍ ഉന്നത നേതാക്കന്മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്ബോള്‍ ജാഗ്രത പുലര്‍ത്തണം, ഇതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്. മന്ത്രി തോമസ്റ്റ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോര്‍ട്ട് കണ്ടിട്ടില്ല.
നിലവില്‍ ഉയരുന്നത് ആരോപണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്