ഫോണ്‍ കെണി : മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ആകാം: ജ. പി എസ് ആന്റണി
തിരുവനന്തപുരം> മാധ്യമങ്ങള്‍ ആകെ കുഴപ്പമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാല്‍ ചില പാളിച്ചകള്‍ സംഭവിക്കുന്നുണ്ടെന്നും ജസ്റ്റിസ് പി എസ് ആന്റണി അഭിപ്രായപ്പെട്ടു. അതിനാല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും മാധ്യമങ്ങള്‍ കച്ചവട താല്‍പര്യത്തോടെ പ്വ്രര്‍ത്തിക്കരുതെന്നും ജ. പി എസ് ആന്റണി പറഞ്ഞു.മാധ്യമങ്ങള്‍ക്ക് നവീകരണവും സ്വയം നിയന്ത്രണവും ആകാമെന്നും നവീകരണം സമൂഹത്തിലെ എല്ലവിഭാഗത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോണ്‍ കെണിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി എസ് ആന്റണി . കമ്മീഷന്റെ ടേംസ് ഓഫ് റെഫറന്‍സിന് അകത്തുനിന്നാണ് കമ്മീഷന്‍ അന്വേഷിച്ചത്. റിപ്പോര്‍ട്ട് കൈമാറിയതിനാല്‍ അതേ കുറിച്ച് പറയുന്നില്ല.
രണ്ട് ഭാഗങ്ങളിലായി 405 പേജുള്ളതാണ് ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. പരാതിക്കാരിക്ക് നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും അവര്‍ ഹാജരായില്ല. 22 സാക്ഷികളില്‍ 17 പേരെ വിസ്തരിച്ചു. അന്വേഷണം നടക്കുന്നതിനിടെ മാധ്യമങ്ങള്‍ വേണ്ടത്ര പിന്തുടര്‍ന്നിരുന്നില്ല. അതു മാധ്യമങ്ങളുടെ ഒരു വീഴ്ചയാണ്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് പി എസ് ആന്റണി വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്