പെണ്‍കുട്ടിയെ ആണ്‍കുട്ടി ആലിംഗന ചെയ്‌ത വിവാദം; ഒത്തു തീര്‍പ്പ് ഫോര്‍മുല ഇങ്ങനെ
തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ ആലിംഗന വിവാദം ഒത്തു തീര്‍പ്പിലേക്ക്. കുട്ടികളെ പരീക്ഷയെഴുതിക്കാമെന്ന് സ്കൂള്‍ മാനേജ്മെന്റ് സമ്മതിച്ചു. ശശി തരൂര്‍ എം പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥികളുടെ ആലിംഗന വിവാദം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെയാണ് മാനേജ്മെന്റ് ഒത്തു തീര്‍പ്പിനു വഴങ്ങുന്നത്. വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരിക്കാന്‍ അനുവദിക്കാമെന്ന് സ്കൂളധികൃതര്‍ സമ്മതിച്ചു. തുടര്‍ പഠനത്തിനും അവസരമൊരുക്കും. ഹാജര്‍ സംബന്ധിച്ച് സി ബി എസ് ഇ ബോര്‍ഡില്‍ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. ഇതിന് മുന്‍കൈയെടുക്കാമെന്നും മാനേജ്മെന്റ് സന്നദ്ധതയറിയിച്ചു. ശശി തരൂര്‍ എം പിയുടെ മധ്യസ്ഥതയിലാണ് ഒത്തു തീര്‍പ്പ്.
കോടതി നടപടികളുമായി മുന്നോട്ടു പോകരുതെന്ന് കുട്ടികളുടെ രക്ഷിതാക്കളോട് മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മൂന്നിന് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാകും. സംഗീത മത്സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ ആണ്‍കുട്ടി ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിനേത്തുടര്‍ന്നാണ് ഇരുവരും സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ടത്. ആറുമാസമായി വിദ്യാര്‍ഥികളുടെ പഠനാവകാശം നിഷേധിച്ചത് വന്‍ വിവാദമാകുന്നതിനിടെയാണ് ഒത്തു തീര്‍പ്പ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്