പാര്‍ട്ടി ഇതില്‍ അന്വേഷണം നടത്തേണ്ട ; സിപിഎം കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: സിപിഎം നേതാവിന്റെ മകനെതിരായ ആരോപണം അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. നേതാവിനെതിരേയുള്ള പരാതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിന്റെ വിശദീകരണം.
സിപിഎം കേന്ദ്ര നേതൃത്വവുമായി ദുബായിയിലെ കമ്ബനി അധികൃതര്‍ കൂടിക്കാഴ്ച നടത്തുകയും തട്ടിപ്പ് സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് എടുത്തത്.
ഈ വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ല. പാര്‍ട്ടിയിലെ ഒരു നേതാവിനെതിരേ ഉയര്‍ന്ന ആരോപണമല്ല ഇത്. അദ്ദേഹത്തിന്റെ മകനെതിരേ ഉയര്‍ന്നതാണ് അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. പാര്‍ട്ടി ഇതില്‍ അന്വേഷണം നടത്തേണ്ട കാര്യമല്ലെന്നുമാണ് കേന്ദ്ര കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുത്തത്.
സിപിഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ മകനുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേട് വരും ദിവസങ്ങളില്‍ വലിയ വിവാദത്തിനും ചര്‍ച്ചയ്ക്കും ഇടവരുത്തിയേക്കും.
ദുബായിയിലെ കമ്ബനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയെന്നാണ് സിപിഎം നേതാവിന്റെ മകനെതിരേ ഉര്‍ന്ന ആരോപണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്