×

പലിശരഹിത സഹകരണ സൊസൈറ്റിക്ക് – ഹലാല്‍ ഫായിദ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: സിപിഎമ്മിന്റെ പലിശരഹിത സഹകരണ സൊസൈറ്റിക്ക് കണ്ണൂരില്‍ തുടക്കം. ഹലാല്‍ ഫായിദ കോ ഓപറേറ്റിവ് സൊസൈറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പലിശ ഉപയോഗിക്കുന്ന സാമ്ബത്തികസ്ഥാപനങ്ങളില്‍ ഇടപാടുകള്‍ നടത്താത്ത വിഭാഗക്കാര്‍ക്ക് സുരക്ഷിതമായി അവരുടെ സമ്ബാദ്യം നിക്ഷേപിക്കാന്‍ പറ്റുന്നതരത്തിലായിരിക്കും സൊസൈറ്റിയുടെ പ്രവര്‍ത്തനം.

അംഗങ്ങളില്‍നിന്ന് ഷെയറായും നിക്ഷേപമായും സ്വീകരിക്കുന്ന തുക ഉപയോഗിച്ച്‌ വ്യാപാര-നിര്‍മ്മാണമേഖലകളില്‍ നിക്ഷേപം നടത്തിയും ലാഭവിഹിതം നല്‍കിയുമായിരിക്കും സൊസൈറ്റിയുടെ പ്രവര്‍ത്തനം. കേരളത്തിനകത്തും പുറത്തും വന്‍ സാധ്യതയുള്ള മാംസവ്യവസായം തുടങ്ങാനുള്ള പ്രാരംഭപ്രവര്‍ത്തനം ഇതിനകം സൊസൈറ്റി ആരംഭിച്ചുകഴിഞ്ഞു. ഇതിനായി 30 ഏക്കറില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ഫാം തുടങ്ങും.

ശുദ്ധമായ മാംസഭക്ഷണം ജനങ്ങളിലെത്തിക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനുപിന്നില്‍. കര്‍ഷകര്‍, കുടുംബശ്രീ എന്നിവരെ ഉപയോഗപ്പെടുത്തിയാണ് അതിനാവശ്യമായ ആടുമാടുകളെ വളര്‍ത്തുക. ഇതിലൂടെ സ്ത്രീകളടക്കമുള്ളവര്‍ക്ക് തൊഴില്‍സാധ്യതകൂടി ലഭിക്കും. ഇതിനുപുറമേ റോഡ് നിര്‍മ്മാണക്കരാറടക്കം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് സൊസൈറ്റി. ചടങ്ങില്‍ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കമ്ബ്യൂട്ടര്‍ സ്വിച്ച്‌ ഓണ്‍ കര്‍മം നിര്‍വഹിച്ചു. കെ.കെ. രാഗേഷ് എംപി, പി. ജയരാജന്‍, കെ.കെ. സുരേഷ്, എം.കെ. ദിനേശ്ബാബു എന്നിവര്‍ സംസാരിച്ചു. എം. ഷാജര്‍ സ്വാഗതവും സി. അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top