പഞ്ചിങ്ങില്‍ പണി കിട്ടി ; വൈകി എത്തിയതിന് തനിക്ക് തന്നെയും നോട്ടീസ് അയച്ച് ബിശ്വനാഥ്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പഞ്ചിങില്‍ ജീവനക്കാര്‍ക്ക് പണി കിട്ടി തുടങ്ങി. കഴിഞ്ഞ മാസം വൈകി എത്തിയ 3000ത്തോളം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ ജനുവരി ഒന്നിനാണ് സെക്രട്ടേറിയേറ്റില്‍ പഞ്ചിങ് സംവിധാനം നടപ്പിലാക്കിയത്. ഇതേ തുടര്‍ന്ന് ഈ മാസം കണക്ക് പരിശോധിച്ചപ്പോഴാണ് മൂവായിരത്തോളം ജീവനക്കാര്‍ താമസിച്ചെത്തിയതായി കണ്ടെത്തിയത്. ഇവര്‍ക്കെല്ലാം നോട്ടീസ് അയച്ചു.
ഇതിലെ രസകരമായ വസ്തുത വൈകി എത്തുന്നവരുടെ ഈ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്ക് മെമോ നല്‍കുന്ന ഐഎഎസ് ഓഫിസര്‍ ആയ ബിശ്വനാഥ് സിന്‍ഹയും ഈ ലിസ്റ്റില്‍ ഇടം പിടിച്ചു എന്നതാണ്. അതിനാല്‍ അദ്ദേഹം അദ്ദേഹത്തിനും നോട്ടീസ് അയച്ചു. പഞ്ചിങ് നടപ്പിലാക്കിയ ദിവസമായ ജനുവരി ഒന്നാം തിയതി തന്നെ അദ്ദേഹം വൈകിയായിരുന്നു എത്തിയത്. ഇത് കൂടാതെ രണ്ട് ദിവസങ്ങളില്‍ കൂടി അദ്ദേഹം വൈകി എത്തിയതായും ഈ ലിസ്റ്റില്‍ പറയുന്നു.
മറ്റ് ചില ഐഎഎസ് ഓഫിസര്‍മാരും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒരു മണിക്കൂറോളം വൈകിയാണ് ഈ ദിവസങ്ങളില്‍ ഇദ്ദേഹം ഓഫിസില്‍ എത്തിയത്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്