തേന്‍ കെണി; ശശീന്ദ്രനെ രക്ഷപെടുത്തിയത് ഇങ്ങനെ…
തിരുവനന്തപുരം: ഫോണ്‍ കെണിക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുന്‍മന്ത്രി എ. കെ. ശശീന്ദ്രനെ കുറ്റമുക്തനാക്കുന്നില്ല. രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ ശശീന്ദ്രനെ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ആന്റണി കുറ്റപ്പെടുത്തുന്നുമുണ്ട്.
തെളിവുകളുടെ അഭാവത്തില്‍ ശശീന്ദ്രനെതിരെയുള്ള ആരോപണം സാങ്കേതികമായി നിലനില്‍ക്കില്ലെന്നു മാത്രമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പരാതിക്കാര്‍ മൊഴിയും തെളിവും നല്‍കാത്തതാണ് കാരണം. പരാതിക്കാരിയോ പരാതി സംപ്രേഷണം ചെയ്ത മാധ്യമ സ്ഥാപനമോ അന്വേഷണവുമായി സഹകരിച്ചില്ല. ആവര്‍ത്തിച്ച് സമന്‍സ് നല്‍കിയിട്ടും കമ്മീഷന് മുന്നില്‍ ഹാജരായതുമില്ല. കക്ഷി ചേരാനോ മൊഴിയും തെളിവും നല്‍കാനോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായിട്ടില്ലെന്നു കമ്മീഷന്‍ വ്യക്തമാക്കുന്നു.
മാധ്യമ ധാര്‍മ്മികത സംബന്ധിച്ച വിലയിരുത്തലുകളും പ്രവര്‍ത്തന മാനദണ്ഡങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വാര്‍ത്ത സൃഷ്ടിക്കാന്‍ മന്ത്രിയെ ചാനല്‍ കുരുക്കുകയായിരുന്നുവെന്നാണ് കമ്മീഷന്‍ നിഗമനം. ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്. പൊതു ഖജനാവിന് ചാനല്‍ വരുത്തിയ നഷ്ടം ചാനലില്‍ നിന്ന് ഈടാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.
ചാനലിന്റെ ഉദ്ഘാടന ദിവസം തന്നെ ഒളിക്യാമറ വിവാദം എന്ന് പ്രഖ്യാപിച്ചു കൊണ്ട് സിഇഒ തന്നെയാണ് വിഷയം ചാനലില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് ഈ കെണിയുടെ പൂര്‍ണ ഉത്തരവാദിത്വം സിഇഒയ്ക്കാണ്. ഇത് സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ്. റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയര്‍മാന്‍ പി.എസ്. ആന്റണി ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്