×

തിരുവനന്തപുരം മേയറെ ആക്രമിച്ച ബി.ജെ.പി നടപടി പ്രാകൃതമെന്ന് കോടിയേരി

തിരുവനന്തപുരം: മേയര്‍ അഡ്വ. വി.കെ പ്രശാന്തിനെ കോര്‍പ്പറേഷന്‍ മന്ദിരത്തില്‍ ക്രൂരമായി അക്രമിച്ച്‌ പരുക്കേല്‍പ്പിച്ച ബി.ജെ.പി നടപടി പ്രാകൃതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ മേയര്‍ക്ക് കക്ഷിപരിഗണകള്‍ക്ക് അതീതമായ ആദരവാണ് സമൂഹം നല്‍കുന്നത്. അതെല്ലാം ലംഘിച്ച്‌ മേയറെ കാലിന് പിടിച്ച്‌ നിലത്തിടുകയും മര്‍ദ്ദിക്കുകയും ചെയ്തത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ഇത് ജനാധിപത്യത്തേയും പൗരബോധത്തേയും കാറ്റില്‍ പറത്തുന്നതാണ്. ഒരുവശത്ത് കമ്മ്യൂണിസ്റ്റ് ആക്രമണമെന്ന് വ്യാജമുറവിളി കൂട്ടി ദേശവ്യാപകമായി പ്രചരണ കോലാഹലം നടത്തുന്നതിനിടയിലാണ് മറുവശത്ത് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റേയും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്നത്, അദ്ദേഹം പറഞ്ഞു.

ഇത്തരം ഇരട്ടത്താപ്പിന്റേയും അക്രമരാഷ്ട്രീയത്തിന്റേയും നേര്‍മുഖമാണ് തിരുവനന്തപുരം നഗരസഭയില്‍ മറനീക്കിയത്. കോര്‍പ്പറേഷന്‍ ഭരണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ചേര്‍ന്ന നഗരസഭാ യോഗം അലങ്കോലപ്പെടുത്താന്‍ മുന്‍കൂട്ടി ആലോചിച്ചെത്തിയ ബി.ജെ.പി സംഘം മനപ്പൂര്‍വ്വമായി മേയറെ ആക്രമിക്കുകയായിരുന്നു. യോഗം പൂര്‍ത്തിയാക്കി തന്റെ ഓഫീസിലേക്ക് പോകാന്‍ പടികള്‍ കയറിയ മേയറെ കാലിന് പിടിച്ച്‌ നിലത്തിട്ടതും മര്‍ദ്ദിച്ചതും ന്യായീകരിക്കാനാകാത്ത ഹീനനടപടിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top