ക്രിസ്തുമസ് ദിന സന്ദേശത്തില്‍ വിമര്‍ശനവുമായി (Video) കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
നവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
കൊച്ചി: ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരെ അറിയിക്കുന്നതിന്റെ പേരില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും പലരും പീഡനങ്ങള്‍ക്കും സഹനങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഭാരതത്തിലും ഇതിന്റെ പേരില്‍ പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില പ്രത്യേക താത്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് അതിന്റെ പിന്നില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാറുകള്‍ പ്രയത്ന്നിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നം ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്തുമസ് സന്ദേശത്തിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകള്‍.
തീവ്രമനോഭാവമുള്ള മതമൗലിക വാദികള്‍ എപ്പോഴും ഇങ്ങനെയുള്ള സഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കികൊടുക്കും. ക്രിസ്തുമസ് ക്രൈസ്തവരുടെ മാത്രം ആഘോഷമല്ല. ഈ പ്രവാചക ദൗത്യം എല്ലാവര്‍ക്കുമുള്ളതാണ്. എല്ലാ മതങ്ങളിലും എല്ലാ സംസ്ക്കാരങ്ങളിലും വിശ്വസിക്കുന്നവര്‍ ഒന്നിച്ച് ജീവിക്കേണ്ടവാരാണെന്ന് ഈ അനുഭവം നമ്മളില്‍ ഉണ്ടാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്