കേരളത്തിലെ മുഖ്യപ്രതിപക്ഷം യു.ഡി.എഫാണ് ഒരംഗമുള്ള ബിജെപി അല്ല; അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹ ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ മുഖ്യപ്രതിപക്ഷം യു.ഡി.എഫാണെന്നും ഒരംഗമുള്ള ബിജെപി അല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ യു.ഡി.എഫ് സംഘത്തിന് അനുമതി നല്‍കാത്തത് അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവും ആണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫിന് അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ ബിജെപി നേതാക്കള്‍ക്ക് അനുമതി നല്‍കിയത് വിവേചനപരവും രാഷ്ട്രീയ പ്രേരിതവുമാണ്. ഓഖി ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ്. അല്ലാതെ ബിജെപിയല്ല. സ്വാഭാവികമായും പ്രധാനമന്ത്രി വരുന്പോള്‍ പ്രതിപക്ഷം അനുമതി ചോദിച്ചാല്‍ കാണാന്‍ സമയം കൊടുക്കാറുണ്ട്. മോദിയുടെ ഈ രാഷ്ട്രീയ നിലപാട് തരംതാണതാണ്. മോദിയെ കാണാന്‍ റവന്യൂ മന്ത്രിക്കും അനുമതിയില്ലെന്നാണ് മനസിലാക്കുന്നത്. പ്രതിപക്ഷത്തിന്റെ അവസ്ഥയാണ് റവന്യൂ മന്ത്രിക്കും. ഇത്രയുമധികം ആളുകള്‍ മരിച്ച ഓഖി ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഓഖി ദുരിതമേഖല പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതുകൊണ്ടു മാത്രം കാര്യമില്ല. മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 2,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കണം. ഓഖിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വന്ന പാകപ്പിഴകളാണ് ദുരന്തത്തിലേക്ക് നയിച്ചത്. അതിന് കാരണക്കാരായവരെ അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്