എകെ ശശീന്ദ്രന് മുന്നില്‍ വഴിതുറന്നേക്കും; ഹണിട്രാപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ച സമര്‍പ്പിക്കും
മുന്‍ മന്ത്രി എകെ ശശീന്ദ്രനുള്‍പ്പെട്ട ഹണി ട്രാപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്ന ചൊവ്വാഴ്ച്ച മുഖ്യമന്തിക്ക് കൈമാറും. കമ്മീഷന്റ കാലാവധി വരുന്ന ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് തയാറായിരിക്കുന്നത്. ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷനെയാണ് ഹണിട്രാപ് സംഭവം പഠിക്കുവാന്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത്.
മംഗളം ചാനലിലെ ഒരു ജീവനക്കാരി മന്ത്രിയായിരുന്ന ശശീന്ദ്രനുമായി ബന്ധം സ്ഥാപിക്കുകയും ഫോണ്‍ വിളിക്കുകയും ശബ്ദം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും അത് നിരാലംബയായ വീട്ടമ്മയോട് മന്ത്രി പെരുമാറിയത് എന്ന മട്ടില്‍ ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് സംഭവം. ഇതേത്തുടര്‍ന്ന് മന്ത്രി രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന് ശേഷം ഉഭയകക്ഷി സമ്മതപ്രകാരമാണ് സംഭവം നടന്നത് എന്ന് പുറത്തുവരികയും മംഗളം ചാനല്‍ മാപ്പുപറയുകയുമുണ്ടായി.
രാജിക്ക് ശേഷം എകെ ശശീന്ദ്രനുള്ള ജനപിന്തുണ വര്‍ദ്ധിച്ചു. മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു പൊതുവെ ഉയര്‍ന്ന അഭിപ്രായം. മാത്രമല്ല, കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു, ഇനി നടപടികള്‍ തീര്‍പ്പാക്കിത്തരണം എന്ന് ഹണിട്രാപ് നടത്തിയ പെണ്‍കുട്ടി കോടതിയോട് അപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ വിധിയും അടുത്തയാഴ്ച്ച വരാനിരിക്കെ കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമാവുകയുമാണെങ്കില്‍ തിരികെ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് വന്നേക്കും. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രി സ്ഥാനത്തേക്ക് തിരികെയെത്തുമെന്ന എന്‍സിപി പ്രഖ്യാപനവും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്