ഉമ്മന്‍ചാണ്ടിയെപ്പറ്റി എന്തും പറയാം..തിരിച്ചൊന്നും പറയരുതെന്നാണോ? സിവിക് ചന്ദ്രന്‍

ഭഗവാൻ മക്രോണി ,ആരാടാ മക്റോണി,നിന്റെ തന്തയാടാ മക്രോണി… ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു .പിന്നീട് അപൂർവമായി മാത്രമേ കമ്യംണിസ്റ്റിതർക്ക് പൊതു വർത്തമാനങ്ങളിൽ മുൻകൈ ഉണ്ടായിട്ടുള്ളു .അങ്ങനെയാണ് കോൺഗ്രസുകാർ കമ്യുണിസ്റ്റുകളുടെ ബി ടീമായി മാറിയത് .കാബറേക്കെതിരെ കമ്യംണിസ്റ്റുകാർ സദാചാര മുന്നണിയുണ്ടാക്കി രക്തസാക്ഷിത്വം വരിക്കുമ്പോൾ തുറന്ന ലൈംഗിക സദാചാരത്തെ കുറിച്ച് ചർച്ച ചെയ്യാൻ ധൈര്യപ്പെട്ട കോൺഗ്രസുകാരും ഉണ്ടായിട്ടുള്ളത് അപവാദം മാത്രം.
ഉമ്മൻ ചാണ്ടി മുതൽ എം കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം ,ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് -ഇത് സാംസ്കാരിക രംഗത്തെ കണ്ണൂർ രാഷ്ട്രീയം .കൈ പിടിച്ച് കുലുക്കുമ്പഴും നോട്ടം കുതികാലിൽ .ആത്മാഭിമാനമുള്ള ഏത് കോൺഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി ടി ബലറാം എ കെ ജിയെ കുറിച്ച് പരാമർശിച്ചു പോയത് .വേണ്ടത്ര ആലോചിക്കാതെ ,സോഷ്യൽ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച് , ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത് . പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായ വ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ല..
ഈസി വാക്കോവറുകളേ ഇടതുപക്ഷ സുഹൃത്തുക്കള്‍ക്ക് പരിചയമുള്ളു . നിർഭാഗ്യവശാൽ ഇപ്പോൾ മറു കളത്തിലും കളിക്കാരുണ്ട് .ഗോൾ മുഖത്തേക്ക് പാഞ്ഞുകയറാൻ മിടുക്കരായ ചിലരും അവരിലുണ്ട് .സ്വയം റെഫറി ചമഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല .പൊരുതി മാത്രമെ ഇനി വിജയിക്കാനാവു
എ കെ ജി കേരളത്തിന്റെ പ്രിയ ജനനായകൻ തന്നെ .അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ട സന്തോഷത്തിൽ മരിക്കാൻ ഭാഗ്യമുണ്ടായ പ്രതിപക്ഷ നേതാവ് .പക്ഷെ അദ്ദേഹത്തെക്കുറിച്ച് (ഞങ്ങളെക്കുറിച്ചും) മിണ്ടിപ്പോകരുത് എന്ന ഫത്വ വിലപ്പോവില്ല .ബലറാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരെ കേസെടുത്തോളു. അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങൾ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം .എം എൽ എ ആയതിനാൽ ആട് – കോഴി വിതരണത്തേയും റോഡ് – പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവു എന്ന് ശഠിക്കരുത് ,പ്ളീസ് …
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്