×

കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോം ഇന്ത്യ

ഷാജന്‍ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ അതിക്രമം അപലപനീയം – കോം ഇന്ത്യ

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണ്. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല. കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ എക്സിക്യുട്ടീവ് അംഗം ഷാജന്‍ സ്‌കറിയക്ക് നേരെയുണ്ടായ അക്രമം അപലപനീയമാണെന്ന് കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും ജനൽ സെക്രട്ടറി കെ.കെ ശ്രീജിതും പ്രസ്താവനയിൽ പറഞ്ഞു.

സ്വതന്ത്ര മധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നാക്രമണമായെ സംഭവത്തെ കാണാൻ കഴിയുകയുള്ളൂ.

ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിട്ടു. ഈ വാഹനം ഇടിച്ചപ്പോള്‍ ഷാജൻ്റെ മുഖം സ്റ്റിയറിംഗില്‍ വന്നിടിച്ചു. അങ്ങനെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top