സൈന്യം ആവശ്യപ്പെട്ടിട്ടും അന്ന് മിന്നലാക്രമണത്തിന് അനുമതി നല്‍കിയില്ല; മന്‍മോഹന്‍ സിങിനെതിരെ മോഡി
ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്ഥാനില്‍ മിന്നലാക്രണം നടത്താന്‍ സൈന്യം തയ്യാറായിരുന്നിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് അതിന് ധൈര്യം കാണിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മിന്നലാക്രമണത്തിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ തയ്യാറാണെദ്ദും അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യോമസേന പ്രധാനമന്ത്രിയെ സമീപിച്ചിരുന്നതാണ്. എന്നാല്‍, അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിച്ചില്ലെന്നും മോഡി കുറ്റപ്പെടുത്തി. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ മോഡി നവ്ലാഖിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മന്‍മോഹന്‍ സിങിനെ കുറ്റപ്പെടുത്തിയത്.
മുംബൈ ആക്രമണത്തിന് പിന്നാലെ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ആശയവുമായി പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ആ സര്‍ക്കാര്‍ അതിന് ധൈര്യം കാട്ടിയില്ല. കഴിഞ്ഞ വര്‍ഷം ഉറി സൈനീക ക്യാമ്ബിനു നേരെ ഉണ്ടായ ആക്രമണത്തിന് മിന്നലാക്രമണത്തിലൂടെ മറുപടി നല്‍കിയ തന്റെ സര്‍ക്കാരിനെ പുകഴ്ത്തി സംസാരിക്കവേയാണ് മോഡി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
‘ഉറി’യ്ക്ക് മറുപടിയായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എന്റെ സര്‍ക്കാര്‍ മിന്നലാക്രമണം നടത്തി. തീവ്രവാദ ക്യാമ്ബുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വച്ചായിരുന്നു ഈ ആക്രമണം. ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്. എന്നാല്‍, പാകിസ്ഥാന് കനത്ത പ്രഹരം ഏല്‍പ്പിക്കാന്‍നമുക്ക് കഴിഞ്ഞു. ഇതാണ് എന്‍ഡിഎ സര്‍ക്കാരും യുപിഎ സര്‍ക്കാറും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്നും മോഡി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്