രാമസേതു .. യാഥാര്ഥ്യമുണ്ടാകാമന്ന് ഡിസ്കവറി ചാനല്‍
രാവണന്‍ തട്ടിെക്കാണ്ടുപോയ സീതെയ വീണ്ടെടുക്കാന്‍ ശ്രീരാമന്‍ വാനരന്‍മാരുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതുവെന്നാണ് ഹിന്ദു വിശ്വാസം. രാമസേതു എന്നു വിളിക്കുന്ന ഇൗ പാലം രാമേശ്വരത്തു നിന്ന് അറബിക്കടലിനു കുറുകെ ശ്രീലങ്കയിലേക്കാണ് പണിതത്. ഇതിലൂടെ കടന്ന് ലങ്കയിലെത്തി രാമന്‍ രവണനെ വധിച്ചുവെന്നാണ് പുരാണം.
എന്നാല്‍ കാലങ്ങള്‍ക്കിപ്പുറവും രാമസേതു വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. രാമസേതു യഥാര്‍ഥത്തില്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കത്തിനു തന്നെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനിടെ രാമസതേുവിെന്റ നിലനില്പ്പിെന കുറിച്ച് ഡിസ്കവറി ചാനല്‍ സംവാദം സംഘടിപ്പിക്കുന്നു. പ്രക്ഷേപണം ചെയ്യുന്ന സംവാദത്തിെന്റ പ്രമോ വിഡിയോ 16 മണിക്കൂറിനുള്ളില്‍ 1.1ദശലക്ഷം പേരാണ് കണ്ടത്.
‘ഹിന്ദു വിശ്വാസമനുസരിച്ച് ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന രാമസേതുവെന്ന പാലം യാഥര്‍ഥത്തില്‍ ഉള്ളതാണോ? ശാസ്ത്രജ്ഞരുടെ അവലോകനങ്ങള്‍ മനുഷ്യനിര്‍മിത പാലത്തിെന്റ സാധ്യത അംഗീകരിക്കുന്നു.’ സംവാദത്തിെന്റ പ്രമോയില്‍ പറയുന്നു. അമേരിക്കന്‍ പുരാവസ്തു ഗവേഷകരെയും മറ്റും ഉദ്ധരിച്ചുകൊണ്ട് തയാറാക്കിയ പ്രമോയില്‍ രാമേശ്വരത്തെ പാമ്ബനില്‍ നിന്ന് ശ്രീലങ്കയിെല മന്നാര്‍ ദ്വീപിലേക്ക് 50 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യനിര്‍മിത പാലം നിലനിന്നിരുെന്നന്ന് പറയുന്നു. ആദംസ് ബ്രിഡ്ജ് എന്ന് പേരിട്ട ഇത് രാമസേതുവാകാമെന്നാണ് ശാസ്ത്രജ്ഞര് അഭിപ്രായപ്പെടുന്നത്.
2005ല്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന സേതുസമുദ്രം ഷിപ്പിങ്ങ് കനാല്‍ പദ്ധതിയോടുകൂടിയാണ് രാമസേതു തര്‍ക്കം തുടങ്ങിയത്. ഷിപ്പിങ്ങ് കനാല്‍ പദ്ധതി പ്രദേശത്ത് രാമസേതുവുണ്ടെന്ന് കാട്ടി ബി.ജെ.പി നയിച്ച എന്‍.ഡി.എ മുന്നണി പദ്ധതിെയ എതിര്‍ത്തു. സേതുസമുദ്രം പദ്ധതി പ്രദേശത്ത് ചുണ്ണാമ്ബു കല്ലുകളുടെ കൂട്ടങ്ങളുണ്ട്. അവ കുഴിച്ച് മാറ്റിയാല്‍ മാത്രമേ പദ്ധതി വിജയകരമായി മുന്നോട്ട് നീക്കാനാകൂവെന്ന് യു.പി.എ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇൗ പ്രദേശത്ത് കുഴിക്കുന്നത് രാമസതേുവിെന നശിപ്പിക്കുെമന്നായിരുന്നു ബി.ജെ.പി വാദം. ഇത് വിശ്വാസത്തെ മാത്രമല്ല, സമുദ്ര ജൈവൈവവിധ്യത്തെയും ബാധിക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
ഇൗ മാസം അവസാനത്തോടെ പദ്ധതിക്ക് എതിരായി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനിരിക്കെയാണ് ഡിസ്കവറി ചാനല്‍ സംവാദം സംഘടിപ്പിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്