രണ്ട് പാര്‍ട്ടികളുടെ റാലി ഒരേ ദിവസം; ഹരിയാനയില്‍ താല്‍ക്കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ചണ്ഡിഗഡ് : ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), ആള്‍ ഇന്ത്യ ജാട്ട് അരക്ശന്‍ സംഘര്‍ഷ് സമിതി എന്നീ പാര്‍ട്ടികളുടെ റാലി ഒരേ ദിവസം നടക്കുന്നതിനാല്‍ ഹരിയാനയില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍ നെറ്റ് വിച്ഛേദിച്ചു. സാമൂഹ്യ
മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. നവംബര്‍ 24 മുതല്‍ 26 വരെ പതിമൂന്ന് ജില്ലകളിലാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ മൂന്ന് ദിവസം ജനങ്ങള്‍ക്ക് ഫോണ്‍ വിളിക്കാനുള്ള സൗകര്യം മാത്രമാണ് ലഭ്യമാവുക.
യശ്പാല്‍ മാലിക് നേതൃത്വം നല്‍കുന്ന ജാട്ട് സമിതിയുടെ റാലി റോഹത്ക്കിലെ ജസ്സ്യയിലും രാജ് കുമാര്‍ സൈനിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ റാലി ജിന്ദിലുമാണ് നടക്കുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്