ഗുജറാത്ത് വികസനത്തെ കളിയാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസിന്റേതെന്ന് അരുണ്‍ ജെയ്റ്റ്‌ലി
അഹമ്മദാബാദ്: ഗുജറാത്തില്‍ വികസനത്തെ കളിയാക്കുന്ന അസാധാരണ പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വികസനം മറന്ന് മതസ്പര്‍ധയാണ് കോണ്‍ഗ്രസ് വളര്‍ത്തുന്നത്. ജിഎസ്ടിയെ കളിയാക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനെയും മന്ത്രി വിമര്‍ശിച്ചു. രാഹുലിന് ജിഎസ്ടിയെക്കുറിച്ച് വിവരമില്ലാത്തതുകൊണ്ടാണ് ഈ നികുതി വ്യവസ്ഥതയെ കുറ്റപ്പെടുത്തുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു.
ഗുജറാത്തിലെ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നരേന്ദ്ര മോദിയെ മാത്രമാണ് ലക്ഷ്യം വച്ചിരുന്നത്. അതിന് അവര്‍ അധികാരത്തിന്റെ എല്ലാ വശവും ഉപയോഗിച്ചിരുന്നു. സിബിഐയെ പോലും അവര്‍ ദുരുപയോഗം ചെയ്തു. എന്നാല്‍ ഇത്തവണ വിചിത്രമായ നീക്കവുമായാണ് കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നത്. ഗുജറാത്തിലെ വികസനങ്ങളെ കളിയാക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വികസനത്തിന്റെ ചര്‍ച്ച മാറ്റി ജാതി രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അത്തരം വിഷവിത്ത് പാകാന്‍ വേണ്ടിയാണ് ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയവരെ കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നത്. ജാതിയുടെ പേരില്‍ ഗുജറാത്തിനെ വിഭജിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ഇത് അപകടകരമാണെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്