×

എം.പി വീരേന്ദ്രകുമാര്‍ രാജിക്കത്ത് വെങ്കയ്യ നായിഡുവിന് കൈമാറി

കോഴിക്കോട്: ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറിയിട്ടുണ്ട്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ നിതീഷ് കുമാറിന്റെ കൂടെ തുടരാനാവില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

നീതീഷിനെതിരാണെന്ന് പ്രഖ്യാപിച്ച വിരേന്ദ്രകുമാര്‍ ജെ.ഡി.യുവിന്റെ എന്‍.ഡി.എ ലയനത്തിന് ശേഷം ശരദ്‌യാദവ് പക്ഷത്തോടൊപ്പമായിരുന്നു. അതേ സമയം വിരേന്ദ്ര കുമാര്‍ ഇടതുമുന്നണി പ്രവേശനത്തിനൊരുങ്ങുകയാണെന്ന സൂചനകള്‍ക്കിടെയാണ് രാജി. എല്‍.ഡിഎ.ഫിലുള്ള ജനതാദള്‍ എസുമായി ജെ.ഡി.യു ലയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും എല്‍ഡിഎഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാനസമിതിയാണ് തീരുമാനിക്കേണ്ടതെന്നും അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top