ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ അഴിമതിയാരോപണങ്ങളില്‍ മൂന്‍കൂര്‍ അനുമതി; വിവാദ ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍
ന്യൂഡല്‍ഹി: ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബഹളത്തെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് അവതരിപ്പിച്ച ശേഷം നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. വസുന്ധര രാജെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ ഗുലാബ് ചന്ദ് ഖട്ടാരിയ ആണ് ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്. ഓര്‍ഡിനന്‍സിനെ രണ്ട് ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സഭയ്ക്കു പുറത്ത് പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുകയും ചെയ്തു. ഇതിനിടെ, ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണ് ഓര്‍ഡിനന്‍സ് എന്നും ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത് നീതിയുക്തമായ നിയമനടപടികള്‍ക്കെതിരാണെന്നും തുല്യനീതിക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെപ്റ്റംബര്‍ ഏഴിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. 1973-ലെ ക്രിമിനല്‍നടപടിച്ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് ഓര്‍ഡിനന്‍സ്. വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ, സംഘടനയുടെയോ പേരില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു. സര്‍ക്കാര്‍ അനുമതി നല്‍കുന്നതുവരെ കുറ്റാരോപിതനെതിരെ വാര്‍ത്ത നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെയും വിലക്കുന്നുണ്ട്. ഓര്‍ഡിനന്‍സില്‍ പറയുന്നത്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്