×

ടാങ്ക് വിന്യസിച്ചാല്‍ നിക്ഷേപകര്‍ പിന്തിരിയുമെന്ന ചൈന

ബെയ്ജിങ് • അതിര്‍ത്തിയില്‍ ടാങ്ക് വിന്യസിച്ചാല്‍ നിക്ഷേപകര്‍ പിന്തിരിയുമെന്ന കാര്യം ഇന്ത്യ ഓര്‍ക്കണമെന്നു ചൈനയുടെ മുന്നറിയിപ്പ്. ആശയക്കുഴപ്പങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഇരുപക്ഷത്തിനും അതു ചര്‍ച്ചയിലൂടെ നീക്കാമല്ലോ എന്നും നിര്‍ദേശം.

ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യ ടാങ്കുകള്‍ വിന്യസിച്ചതിനെതിരെയാണു സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ പരാമര്‍ശം. ‘ടാങ്കുകള്‍ നിരത്തിയശേഷം ചൈനയിലെ നിക്ഷേപകരെ കാത്തിരിക്കുകയാണ് ഇന്ത്യ. ചൈനയിലെ ബിസിനസ് സമൂഹത്തിനെ ആശങ്കപ്പെടുത്തുന്നതാണ് ഈ സംഭവം. നിക്ഷേപം നടത്തുന്നതിനു മുന്‍പു രാഷ്ട്രീയസ്ഥിരതയാണു ബിസിനസുകാര്‍ നോക്കുക,’ ലേഖനത്തില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യയിലെ ചൈനീസ് നിക്ഷേപം ആറു മടങ്ങാണു വര്‍ധിച്ചത്. 6000 കോടി രൂപയിലേറെ നിക്ഷേപമാണു ചൈനാക്കാരുടെ വകയായി ഇന്ത്യയിലുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top