കുവൈത്തില്‍ തടവിലാക്കി പണവും ആധാരവും തട്ടിയെടുത്തെന്ന പരാതിയില്‍ വാദി പ്രതിയാവും
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭര്‍ത്താവിനെ തടവിലാക്കി നാട്ടിലുള്ള വീട്ടമ്മയില്‍നിന്ന് പണവും ആഭരണങ്ങളും ആധാരവും കവര്‍ന്നെന്ന പരാതിയില്‍ വാദി പ്രതിയാവും. കോഴിക്കോട് പേരാമ്ബ്രക്കടുത്ത ചെമ്ബ്ര ഭഗവതികണ്ടി സഫിയയാണ് (45) ഭര്‍ത്താവ് യൂസുഫിനെ കുവൈത്തില്‍ തടവിലാക്കിയതായി പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ പണം അപഹരിച്ച കേസില്‍ യൂസുഫിന് യാത്രാവിലക്കും ജയില്‍ശിക്ഷയും ലഭിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ചെറിയ വരുമാനക്കാരനായ യൂസുഫ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഭീമമായ തുക നാട്ടിലയച്ചതിെന്റ രേഖകളും മറ്റുതെളിവുകളും ഇയാള്‍ക്ക് കുരുക്കാവും. നാദാപുരം സ്വദേശി മുഹമ്മദിെന്റ കടയിലെ കാഷ്യറായിരുന്ന യൂസുഫ് ആറു വര്‍ഷത്തിനിടെ പലപ്പോഴായി കവര്‍ന്ന പണം തിരിച്ചുകിട്ടുന്നതിനായി മധ്യസ്ഥശ്രമത്തിെന്റ ഭാഗമായാണ് സ്ഥലവും കെട്ടിടവും രജിസ്റ്റര്‍ ചെയ്തുകൊടുക്കാമെന്ന് വ്യവസ്ഥയുണ്ടാക്കിയതെന്നാണ് അറിയുന്നത്.
തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും താന്‍ മുഹമ്മദിെന്റ കടയില്‍നിന്ന് ശമ്ബളം കൂടാതെ 63,47,180 രൂപ എടുത്തതായും യൂസുഫ് എഴുതി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. 140 ദീനാര്‍ ശമ്ബളമുള്ള യൂസുഫിന് ഇത്രയും തുക നാട്ടിലയക്കാന്‍ ഒരിക്കലും കഴിയില്ല. ഇദ്ദേഹം കുറ്റസമ്മതം നടത്തുന്നതിെന്റ വിഡിയോ, ഒാഡിയോ റെക്കോര്‍ഡുകളും എക്സ്ചേഞ്ച് മുഖാന്തരം പണമയച്ചതിെന്റ രേഖകളുമുണ്ട്. തനിക്ക് ഇക്കാലമത്രയും ശമ്ബളം കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും തന്നെയാരും തടഞ്ഞുവെച്ചിട്ടില്ലെന്നും യൂസുഫ് രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. ഇത് ഇയാള്‍ എംബസിയിലും സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് എംബസി ഭാര്യ സഫിയക്കും മുഖ്യമന്ത്രിക്കും മറുപടി അയച്ചു. യൂസുഫിനെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഒരു തെളിവും ഇയാളുടെ പക്കല്‍ ഇല്ലെന്നും പണം അപഹരിച്ച കാര്യവും എംബസിയുടെ മറുപടിയില്‍ പറയുന്നുണ്ട്.
തന്നെ അപമാനിക്കരുതെന്ന യൂസുഫിെന്റ അഭ്യര്‍ഥന മാനിച്ചാണ് നഷ്ടപ്പെട്ട തുകക്ക് പകരമായി സ്ഥലം എഴുതി നല്‍കാമെന്ന വ്യവസ്ഥയില്‍ മുഹമ്മദ് ഇതുവരെ കേസ് നല്‍കാതിരുന്നത്.
നാട്ടില്‍ കേസ് കൊടുക്കുകയും തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് മുഹമ്മദ് തെളിവുകള്‍ സഹിതം കുവൈത്തിലെ ശര്‍ഖ് പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്