×

സവാളക്ക് കിലോയ്ക്ക് 90 രൂപ ആകാതിരിക്കാന്‍ രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു; നിരോധനം 2024 മാര്‍ച്ച്‌ വരെ

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാര്‍ച്ച്‌ വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എങ്കിലും, മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങില്‍, കേന്ദ്ര സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അ‌നുമതി നല്‍കുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തില്‍ പറയുന്നു.

ചില്ലറ വിപണിയില്‍ കിലോയ്ക്ക് 60 രൂപ നിരക്കിലാണ് നിലവില്‍ സവാളയുടെ വ്യാപാരം നടക്കുന്നത്. വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി 2023 ഡിസംബര്‍ 31 വരെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയിരുന്നു.

പിന്നീട് ഒക്‌ടോബര്‍ 29 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സവാള കയറ്റുമതിക്കായി ഒരു ടണ്ണിന് 800 ഡോളര്‍ എന്ന മിനിമം കയറ്റുമതി വിലയായി നിശ്ചയിക്കുകയായിരുന്നു.

എന്നാല്‍, ‘ബാംഗ്ലൂര്‍ റോസ് സവാളയെ കയറ്റുമതി തീരുവയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. കര്‍ണാടകയിലെ ബംഗളൂരുവിലും പരിസരത്തും വളരുന്ന സവാള ഇനമാണ് ബാംഗ്ലൂര്‍ റോസ് സവാള. ഇതിന് 2015-ല്‍ ഭൂമിശാസ്ത്രപരമായ സൂചിക ടാഗ് ലഭിച്ചിരുന്നു.

അ‌തേസമയം, ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാന പച്ചക്കറികളെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് ഒഴിവാക്കി. 2023-24 സീസണില്‍ 3 ലക്ഷം ടണ്‍ സവാള ബഫര്‍ സ്റ്റോക്കായി നിലനിര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തില്‍, 2022-23ല്‍ സര്‍ക്കാര്‍ 2.51 ലക്ഷം ടണ്‍ സവാള ബഫര്‍ സ്റ്റോക്കായി നിലനിര്‍ത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top