×

സൂപ്രണ്ടായി പ്രമോഷന്‍ – അനാവശ്യ ഹര്‍ജിയുമായി കേരളത്തോട് ദില്ലിയിലേക്ക് വരരുതെന്ന് : സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച്

ന്യൂഡല്‍ഹി: നിസ്സാര ഹര്‍ജിയുമായി വരാതെ സ്‌കൂളുകളും റോഡും അടക്കം അടിസ്ഥാനസൗകര്യങ്ങള്‍ പോയൊരുക്കാന്‍ കേരള സര്‍ക്കാരിനെ ശകാരിച്ച്‌ സുപ്രീംകോടതി.

അപ്പര്‍ ഡിവിഷന്‍ ക്ളാര്‍ക്കിന് പ്രമോഷന്‍ അനുവദിച്ചതിനെ ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ‌ബെഞ്ച് സര്‍ക്കാരിനെ ശാസിച്ചത്.

താമരശേരി ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ‌ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ് സുബീറിന് സീനിയോറിറ്റി അനുവദിച്ച്‌ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിവന്നിരുന്നു. ഹൈക്കോടതിയും ഇത് ശരിവച്ചു. ഇതിനെതിരെയാണ് സ‌ര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചയുടന്‍ ഇത് സുപ്രീംകോടതിയില്‍ വരേണ്ടതാണോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇത്തരം നിസാര ഹര്‍ജിയുമായി വരാതെ സ്‌കൂളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞു.

പ്രമോഷനായ സമയത്ത് വേതനമില്ലാതെ അവധിയിലായിരുന്നു ഉദ്യോഗസ്ഥനെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ സ്‌റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് അമീദ് അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥന്‍ ജോലിക്ക് ഹാജരാകാതിരുന്നതല്ലെന്നും അവധിയിലായിരുന്നെന്നും കോടതി പറഞ്ഞു. നിയമകോടതി മാത്രമല്ല നീതിന്യായ കോടതിയുമാണ് തങ്ങളെന്നും അറിയിച്ച്‌ കോടതി സര്‍ക്കാര്‍ ഹര്‍ജി തള‌ളി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top