×

‘ ലോകത്തിലെ ഏറ്റവും അപകട അണക്കെട്ട് ‘ = പുതിയ ഡാം വേണം – ഡീന്‍ കുര്യാക്കോസ്

തൊടുപുഴ : മുല്ലപ്പെരിയാർ പ്രശ്നത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെട്ട്  കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശംങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. പ്രധാനമന്ത്രിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസം ന്യായോർക്ക് ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും എന്നാൽ ഏറ്റവും ഭീഷണി നേരിടുന്നതുമായ അണക്കെട്ടുകളിൽ  ഒന്നാം സ്ഥാനത്ത് മുല്ലപ്പെരിയാർ ഡാം ഉൾപ്പെട്ടത് ഈ വിഷയത്തിൻറെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും എം.പി. പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷനിൽ എം.പി എന്ന നിലയിൽ കക്ഷി ചേരുകയും ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയുമാണ്. രണ്ട് സംസ്ഥാനങ്ങൾ ഒന്നിച്ചുള്ള ജോയിൻറ് ഇൻസ്പെക്ഷൻ, ഷട്ടർ മാനേജ്മെൻറ്, ഡാമിൽ സ്ഥാപിച്ചിട്ടുള്ള അത്യാധൂനിക സുരക്ഷാ ഉപകരണങ്ങൾ എന്നിവയെല്ലാം ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടിയാണെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റുന്നതിനുള്ള ശ്വാശ്വത പരിഹാരം പുതിയ ഡാം നിർമ്മിക്കുക എന്നത് തന്നെയാണ്. ലോകത്ത് ഇന്ന് ഏറ്റവും പഴക്കം ചെയ്തിട്ടുള്ള അണക്കെട്ടുകൾ എല്ലാം തന്നെ ഡീകമ്മീഷൻ ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലിബിയയിലും ഇന്ത്യയിലെ സിക്കിമിലും ഡാം തകർന്ന് നിരവധി ആൾനാശവും  സ്വത്തുവകകളുടെ നാശവും ഉണ്ടായത് കേരളത്തിലെ ജനങ്ങളുടെ നോക്കിക്കാണുകയാണ്.

തമിഴ് ജനതക്ക് ജലം നൽകുന്നതിൽ കേരളത്തിൽ ആരും എതിരല്ല. തമിഴനാടിന് ജലം, കേരളത്തിന് സുരക്ഷ എന്ന യുഡിഎഫ് സർക്കാരിൻറെ കാലത്തെ മുദ്രാവക്യം മുന്നിൽവച്ച് ഈ പ്രശ്നം രമ്യമായി പരിഹകരിക്കുവാൻ കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ അനുഭാവപൂർവ്വം തയ്യാറാകേണ്ടതുണ്ടെന്നും എം.പി. പറഞ്ഞു. ഇത് 2 സംസ്ഥാനങ്ങൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നമായി മാറാതെ രാജ്യത്തിൻറെ  സുരക്ഷയെ ബാധിക്കുന്ന ഒരു മുഖ്യവിഷയമായി കരുതി രണ്ട് മുഖ്യമന്ത്രിമാരെയും വിളിച്ച് ചേർത്ത് ഈ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും അതിന് കേന്ദ്ര സർക്കാർ മധ്യസ്ഥത വഹിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top