×

പുതുപ്പള്ളി മിത്തല്ല ; 2 വര്‍ഷം കൊണ്ട് സിപിഎമ്മിന് 11735 വോട്ട് കുറഞ്ഞു ; ബിജെപിക്ക് 5208 വോട്ട് കുറഞ്ഞു

ന്യൂദല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ നിയമസഭാ സീറ്റുകളില്‍ ബിജെപി വിജയിച്ചു.

അതേസമയം, ഉത്തര്‍പ്രദേശിലെ ഘോസി നിയമസഭാ സീറ്റില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ സമാജ്വാദി പാര്‍ട്ടി മുന്നിലാണ്.ആറാം റൗണ്ട് അവസാനിക്കുമ്ബോള്‍ എസ്പിയുടെ സ്ഥാനാര്‍ത്ഥി സുധാകര്‍ സിംഗ് ബിജെപിയുടെ ദാരാ സിംഗ് ചൗഹാനെതിരെ 8,557 വോട്ടുകളുടെ ലീഡ് നേടി.

പശ്ചിമ ബംഗാളിലെ ധുപ്ഗുരിയില്‍ നാല് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍മ്മല്‍ ചന്ദ്ര റോയി ബിജെപിയുടെ തപഷി റോയിയെക്കാള്‍ 360 വോട്ടിന്റെ നേരിയ ലീഡ് നേടിയിട്ടുണ്ട്.

ബോക്‌സാനഗറില്‍ ബിജെപി സ്ഥാനാര്‍ഥി തഫജല്‍ ഹുസൈന്‍ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ധന്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി ബിന്ദു ദേബ്‌നാഥ് 18,871 വോട്ടിനും ജയിച്ചു. പ്രതിപക്ഷ ഐക്യ മുന്നണി രൂപീകരണത്തിനു ശേഷം ബിജെപിയുമായി നേര്‍ക്കുനേരെത്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

ത്രിപുരയില്‍ കോണ്‍ഗ്രസ് പിന്തുണ സിപിഎം സ്ഥാനാര്‍ഥികള്‍ക്കായിരുന്നു. ധന്‍പുരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ കൗശിക് ദേബ്‌നാഥും ബിജെപിയുടെ ബിന്ദു ദേബ്‌നാഥും തമ്മിലായിരുന്നു മത്സരം.

ആദിവാസി വോട്ടുകള്‍ നിര്‍ണായകമായ ഇവിടെ മികച്ച വിജയത്തോടെ ബിജെപി നിലനിര്‍ത്തി. അതേസമയം, ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ ബോക്‌സാനഗറില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്ത്. അന്തരിച്ച എംഎല്‍എ ഷംസുല്‍ ഹഖിന്റെ മകന്‍ മിസാന്‍ ഹുസൈനായിരുന്നു സിപിഎം സ്ഥാനാര്‍ഥി.

ഉത്തര്‍പ്രദേശിലെ ഘോസിയില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുധാകര്‍ സിങ് 8,500ല്‍ അധികം വോട്ടിനു മുന്നിലാണ്. യുപിയിലെ ഘോസിയില്‍ ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും ചേര്‍ന്നു സമാജ്വാദി പാര്‍ട്ടി (എസ്പി) സ്ഥാനാര്‍ഥി സുധാകര്‍ സിങ്ങിനു പിന്തുണ നല്‍കുന്നു. എസ്പി വിട്ടു ബിജെപിയിലേക്കു തിരിച്ചുപോയ ധാരാസിങ് ചൗഹാന്‍ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ധാരാസിങ്ങാണു ബിജെപി സ്ഥാനാര്‍ഥി.

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കുന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ ഒന്‍പതു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി 2,261 വോട്ടുകള്‍ക്കു മുന്നിലെത്തി. അന്തരിച്ച ബിജെപി എംഎല്‍എ ചന്ദന്‍ റാം ദാസിന്റെ ഭാര്യ പാര്‍വതിയാണ് ബിജെപി സ്ഥാനാര്‍ഥി.

ആം ആദ്മി പാര്‍ട്ടി വിട്ടെത്തിയ ബസന്ത് കുമാറാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. സമാജ്വാദി പാര്‍ട്ടിക്കും ഇവിടെ സ്ഥാനാര്‍ഥിയുണ്ട്. ബംഗാളിലെ ധുപ്ഗുരിയില്‍ ബിജെപി സ്ഥാനാര്‍ഥി 1018 വോട്ടുകള്‍ക്കു മുന്നിലാണ്. ബിജെപി എംഎല്‍എ ബിഷു പദറായ് മരിച്ച ഒഴിവിലാണു തിരഞ്ഞെടുപ്പ്.

കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തപ്‌സി റോയ് ആണ് ബിജെപി സ്ഥാനാര്‍ഥി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മല്‍ ചന്ദ്രറോയി ഇവിടെ രണ്ടാം സ്ഥാനത്താണ്. ഇവിടെ കോണ്‍ഗ്രസ്‌സിപിഎം സഖ്യം ടിഎംസിയെയും ബിജെപിയെയും എതിര്‍ത്താണ് മത്സരിക്കുന്നത്. ചന്ദ്രറോയിയാണ് സിപിഎം സ്ഥാനാര്‍ഥി.

ജാര്‍ഖണ്ഡിലെ ഡുംറിയില്‍ എന്‍ഡിഎയിലെ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സ്ഥാനാര്‍ഥി സ്ഥാനാര്‍ഥി യശോദ ദേവി 1500 വോട്ടുകള്‍ക്കു മുന്നിലാണ്. ഇന്ത്യ മുന്നണിയിലെ ജെഎംഎം സ്ഥാനാര്‍ഥി ബേബി ദേവി ഇവിടെ പിന്നിലാണ്. മുന്‍മന്ത്രി ജഗര്‍നാഥ് മഹാതോ മരിച്ച ഒഴിവിലാണു തിരഞ്ഞെടുപ്പ്.

 

കേരളം, ജാര്‍ഖണ്ഡ്,ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ ആറ് സംസ്ഥാനങ്ങളിലായി നടന്ന ഏഴ് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ രാവിലെ 8 മണിക്കാണ് ആരംഭിച്ചത്. ജാര്‍ഖണ്ഡിലെ ദുമ്രി, കേരളത്തിലെ പുതുപ്പള്ളി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, ഉത്തര്‍പ്രദേശിലെ ഘോസി, പശ്ചിമ ബംഗാളിലെ ധുപ്ഗുരി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

സിറ്റിംഗ് എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്നാണ് അഞ്ച് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. രണ്ടിടത്ത് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

രിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച്‌ പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40000 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്.

ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും.

 

യുഡിഎഫ്-71,700, എല്‍ഡിഎഫ്-32401, എന്‍ഡിഎ-4321 എന്നിങ്ങനെയാണ് വോട്ട്‌നില.(Chandy oommen historical win Puthuppally election)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top