×

കേന്ദ്ര വാർത്താ മന്ത്രായത്തിൻ്റെ അംഗീകാരമുള്ള കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികളായി; സാജ് കുര്യന്‍ പ്രസിഡന്റ്, കെ കെ ശ്രീജിത് ജനറൽ സെക്രട്ടറി കെ ബിജുനു ട്രഷറര്‍

കേന്ദ്ര വാർത്താ മന്ത്രായത്തിൻ്റെ അംഗീകാരമുള്ള കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികളായി; സാജ് കുര്യന്‍ പ്രസിഡന്റ്, കെ കെ ശ്രീജിത് ജനറൽ സെക്രട്ടറി കെ ബിജുനു ട്രഷറര്‍

കൊച്ചി: കേന്ദ്ര വാർത്താ വിനിമയ മന്ത്രായത്തിൻ്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ മീഡിയ കൂട്ടയ്മയായ കോൺഫിഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) പ്രസിഡൻ്റായി സാജ് കുര്യനെയും (സൗത്ത് ലൈവ് ) . ജനറൽ സെക്രട്ടറിയായി കെ.കെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷററായി ബിജുനു ( കേരള ഓൺലൈൻ ) വിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ;
വൈസ് പ്രസിഡൻ്റ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), ജോ. സെക്രട്ടറി കെ.ആര്‍.രതീഷ് (ഗ്രാമജ്യോതി)

എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാജന്‍ സ്‌കറിയാ (മറുനാടന്‍ മലയാളി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓൺലൈൻ) സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), അബ്ദുല്‍ മുജീബ് (കെ. വാർത്ത), അജയ് മുത്താന (വൈഗ ന്യൂസ്), ഷാജു (എക്‌സ്പ്രസ് കേരള), അല്‍ അമീന്‍ (ഇ വാര്‍ത്ത) എന്നിവരെയും തെരഞ്ഞെടുത്തു.

കൊച്ചി ഐ.എം.എ ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്. പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ന്യൂസ് പോർട്ടലുകൾക്ക് admin@comindia.org, 4comindia@gmail.com എന്ന വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് അംഗത്വം നൽകുക. നാഷണൽ നെറ്റ് വർക്കിൻ്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
മുന്‍ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെകെഎന്‍ കുറുപ്പ് ആണ് കോം ഇൻഡ്യയുടെ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അധ്യക്ഷൻ. അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍ സെകൻഡറി ഡയറക്ടറും കേരളാ യൂനിവേഴ്‌സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉൾപ്പെടെ ഏഴ് അംഗ ഗ്രീവൻസ് കൗസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.
പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്യം ഉൾപ്പെടുന്ന പ്രത്യേക ലീഗൽ സെല്ലിന് രൂപം നൽകാനും കോം ഇന്ത്യ വാർഷിക ജനറൽ ബോഡി തീരുമാനിച്ചു. കൊച്ചി ഐഎംഎ ഹൗസിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ പ്രസിഡൻ്റ്
വിന്‍സെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുല്‍ മുജീബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.  ഗ്രാമജോതി ഉൾപ്പെടെ 31 ന്യൂസ് പോർട്ടലുകളാണ് നിലവിൽ കോം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

കോം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ന്യൂസ് പോർട്ടലുകൾ

1,സൗത്ത് ലൈവ്
2. മറുനാടന്‍ മലയാളി3. സത്യം ഓണ്‍ലൈന്‍
4. ഡൂള്‍ ന്യൂസ്
5. മലയാളി വാര്‍ത്ത
6. എക്‌സ് പ്രസ് കേരള
7, അഴിമുഖം
8. കെ.വാര്‍ത്ത
9, കേരള ഓണ്‍ലൈന്‍ ന്യൂസ്
10, ട്രൂവിഷന്‍ ന്യൂസ്
11, കാസര്‍കോഡ് വാര്‍ത്ത
12,ബിഗ് ന്യൂസ് ലൈവ്
13 വൈഗ ന്യൂസ്
14 ഗ്രാമജോതി
15 , ഈസ്റ്റ് കോസ്റ്റ് ഡയ്‌ലി
16, മെട്രോ മാറ്റ് നി
17, ഫിനാന്‍ഷ്യല്‍ വ്യൂവ്‌സ്
18, മറുനാടന്‍ ടി.വി
19, മലയാളി ലൈഫ്
20, ബ്രിട്ടീഷ് മലയാളി
21. മൂവി മാക്‌സ്
22 ബിഗ് ന്യൂസ് കേരള
23 ഷെയര്‍ പോസ്റ്റ്
24 ലോക്കല്‍ ഗ്ലോബ്
25 ബിഗ് ന്യൂസ് കേരള
26 ഷെയര്‍ പോസ്റ്റ്
27 വണ്‍ ഇന്ത്യ
28 മലബാർ ന്യൂസ്
29, മലബാറി ന്യൂസ്
30പത്തനംതിട്ട മെട്രോ ടിവി
31 ജനപ്രിയം ടി വി .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top